Source :- SIRAJLIVE NEWS
തിരുവനന്തപുരം | റമ്മി കളിക്കായി പണം കണ്ടെത്താനായി മുക്ക് പണ്ടം പണയം വെച്ച പോലീസുകാരന് പിടിയിലായി മണ്ണന്തല പൊലീസ് സ്റ്റേഷനിലെ പോലീസുകാരനായ അഖില് രാജ് ആണ് അറസ്റ്റിലായത്. അഖില് രാജും കുടുംബവും ചേര്ന്ന് 52,89,000 രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
അഖില് രാജ്, ഭാര്യ അനഘ, അമ്മ എന്നിവര് ചേര്ന്ന് നാലാഞ്ചിറയിലെ കാനറ ബേങ്കില് വിവിധ ദിവസങ്ങളിലായി മുക്കുപണ്ടം പണയംവച്ച് വന് തുക തട്ടിയെടുക്കുകയായിരുന്നു. ബേങ്കിലെ അപ്രൈസറിനെ സ്വാധീനിച്ചാണ് മുക്കുപണ്ടം സ്വര്ണമാണെന്ന് സാക്ഷ്യപ്പെടുത്തി തട്ടിപ്പ് നടത്തിയത്.മാര്ച്ച് മാസത്തില് മുക്കുപണ്ടംവച്ച് 18 ലക്ഷം രൂപയും ജൂലായില് 20 ലക്ഷം രൂപയും മറ്റൊരു ദിവസം 14 ലക്ഷം രൂപയുമാണ് ഇവര് തട്ടിയെടുത്തത്. പരിശോധയ്ക്കിടെയാണ് അധികൃതര് തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞത്. തുടര്ന്ന് ബേങ്ക് മാനേജര് മണ്ണന്തല പൊലീസ് സ്റ്റേഷനില് പരാതി നല്കുകയായിരുന്നു.
തട്ടിയെടുത്ത പണം റമ്മി കളിക്കാനാണ് അഖില് ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരം റമ്മികളിക്കാറുണ്ടായിരുന്ന അഖിലിന് പണം തികയാതെ വന്നപ്പോഴാണ് കുടുംബത്തെയും കൂട്ടി മുക്കുപണ്ട തട്ടിപ്പ് നടത്തിയത്.
Content Highlights: A policeman named Akhil Raj and his family were arrested for defrauding a Canara Bank branch of Rs 52.89 lakh using fake gold. They executed the scam by influencing the bank appraiser. The accused allegedly used the fraudulently obtained money to fund his online rummy gambling addiction.




