Source :- SIRAJLIVE NEWS
റാന്നി | മിനി സൂപ്പര്‍ മാര്‍ക്കറ്റില്‍ കാട്ടുപന്നി ആക്രമണം. കട ഉടമയെ ആക്രമിച്ച കാട്ടുപന്നിയെ ഒടുവില്‍ വെടിവച്ചു കൊന്നു. മന്ദിരം പടി ജംഗ്ഷനില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. ചില്ല് വാതില്‍ തകര്‍ത്ത് കടയ്ക്കുള്ളിലേക്ക് ഓടി കയറുകയായിരുന്നു കാട്ടുപന്നി . ഇതു കണ്ട് ഭയത്തോടെ ഓടി മറയാന്‍ ശ്രമിക്കവെ കട ഉടമ ബീന (43)നെ ആക്രമിക്കുകയായിരുന്നു.
കൈയ്യില്‍ പരുക്കേറ്റ ബീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയ്ക്കുള്ളില്‍ നിന്ന് പുറത്തേക്ക് ഓടിയ കാട്ടുപന്നിയെ ഷൂട്ടര്‍ എത്തി വെടിവച്ചു കൊന്നു. പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടര്‍ എത്തിയത്
Content Highlights: A wild boar entered a mini supermarket in Ranni Mandirampadi after shattering the glass door. The shop owner Beena sustained hand injuries during the attack and was hospitalized. Following information from panchayat authorities an official shooter arrived and shot the wild boar dead.




