Home rss national malayalam പുതിയ വാർത്ത റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

4
0

Source :- SIRAJLIVE NEWS

ലക്‌നോ| ഉത്തര്‍പ്രദേശിലെ മഥുരയില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അപകടത്തില്‍പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശ് സ്വദേശികളായ മനു കതാറ, ദേവാംശ്, ഉത്തര്‍പ്രദേശ് സ്വദേശികളായ ഋഷഭ് ശര്‍മ്മ, ആര്യന്‍ ശര്‍മ്മ എന്നിവരാണ് മരിച്ചത്. വൃന്ദാവനിലെ മഹര്‍ഷി പാണിനി സംസ്‌കൃത വിദ്യാലയത്തില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

പകല്‍ സമയം പഠനത്തെ ബാധിക്കാതിരിക്കാന്‍ രാത്രിയിലാണ് വിദ്യാര്‍ത്ഥികള്‍ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയത്. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പൂര്‍ണ്ണമായി പമ്പ് ചെയ്തു കളഞ്ഞശേഷം മനു കതാറയാണ് ആദ്യം ടാങ്കിനുള്ളിലേക്ക് ഇറങ്ങിയത്. മിനിറ്റുകള്‍ കഴിഞ്ഞിട്ടും മനു പുറത്തുവരാതിരുന്നതോടെ മറ്റ് നാല് വിദ്യാര്‍ത്ഥികള്‍ കൂടി ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. അഞ്ചുപേരും തിരിച്ചെത്താതായതോടെ സ്‌കൂള്‍ അധികൃതരും മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കോണിയും കയറും ഉപയോഗിച്ച് ഇവരെ പുറത്തെടുത്തു.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ടാങ്കിനുള്ളില്‍ വിഷവാതകം ഉയര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജര്‍ ആശിഷ് ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം അന്വേഷിക്കാന്‍ മഥുര ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

Content Highlights:
Four students died and another was critically injured while cleaning a water tank at a residential school in Mathura Vrindavan. Toxic gas inside the tank is suspected to be the cause of death. Police arrested school manager Ashish Sharma following a complaint by a victim parent.