Home LATEST NEWS malyalam പുതിയ വാർത്ത റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു

റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു

3
0

Source :- SIRAJLIVE NEWS

കോതമംഗലം| കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്. ജനവാസ കേന്ദ്രത്തിലേക്കിറങ്ങിയ കാട്ടാനക്ക് പരുക്കേറ്റത് മുതല്‍ പോസ്റ്റ്‌മോര്‍ട്ടം വരെയുള്ള സംഭവങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അനക് ട്രസ്റ്റ് പരാതി നല്‍കിയിരുന്നു.

മയക്കു വെടി നല്‍കുന്നതിലടക്കം വനം – വന്യജീവി മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പരാതി. മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കുന്നതിനാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പി പുകഴേന്തി ഉത്തരവിട്ടത്.

പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ നിരന്തരം പ്രവേശിച്ച് നാശനഷ്ടമുണ്ടാക്കിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ നേരത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാത്തിൽ ആനയെ മയക്കുവെടി വെച്ച് ചികിത്സ നൽകിയ ശേഷം കരിമ്പാനി വന മേഖലയിലേക്ക് തിരിച്ചുവിട്ടു.

വനംവകുപ്പ് നിരീക്ഷണത്തിനായി ആനയെ റേഡിയോ കോളർ ഘടിപ്പിച്ചു. തുടർച്ചയായി ഒരേ സ്ഥലത്ത് തന്നെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കാണിച്ചതിനെ തുടർന്ന് വനംവകുപ്പ് വാച്ചർമാരും ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മറ്റ് കാട്ടാനകളുമായുള്ള ഏറ്റുമുട്ടലാണോ അതോ വാർദ്ധക്യസഹജമായ അസുഖങ്ങളാണോ മരണകാരണമെന്ന് വ്യക്തമല്ല.

Content Highlights:
The Forest Department ordered a probe into the death of a radio-collared wild elephant in Kothamangalam. This follows an ANAC Trust complaint alleging violation of wildlife protocols during its tranquilization. Officials discovered the carcass after the elephant’s radio collar emitted stationary signals.