Home rss national malayalam പുതിയ വാർത്ത ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം അടക്കം മര്‍ദിച്ച് സഹപാഠികള്‍

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം അടക്കം മര്‍ദിച്ച് സഹപാഠികള്‍

5
0

Source :- SIRAJLIVE NEWS

ഇടുക്കി| ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം അടക്കം മര്‍ദിച്ച് സഹപാഠികള്‍. തൊടുപുഴ ഗ്രാന്‍ഡിസ് സ്ഥാപനത്തിലെ വിദ്യാര്‍ഥിയും അണക്കര സ്വദേശിയുമായ 19 കാരനാണ് സഹപാഠികളില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റത്. ഹോസ്റ്റലില്‍ മൂന്നുപേര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നത് കണ്ട വിദ്യാര്‍ഥി അധ്യാപകരുടെ നിര്‍ദേശപ്രകാരം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി നല്‍കിയിരുന്നു.

എന്നാല്‍, ലഹരി ഉപയോഗിച്ചവരെ ചോദ്യം ചെയ്ത് വിട്ടയച്ച അധ്യാപകര്‍ ഇവര്‍ക്കെതിരെ നടപടിയൊന്നും എടുത്തിരുന്നില്ല. ദൃശ്യങ്ങള്‍ കൈമാറിയത് 19കാരനാണെന്ന് മനസിലായതോടെയാണ് സഹപാഠികള്‍ മര്‍ദിച്ചത്. സംഭവത്തില്‍ ഒരാളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights:
A 19-year-old student in Thodupuzha was brutally assaulted by classmates after recording their drug use for teachers. Teachers released the accused without taking action, leading to the attack. Police arrested one minor who was produced before the Juvenile Justice Board and released.