Home rss national malayalam പുതിയ വാർത്ത ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ചൈനീസ് സഖ്യത്തോട് പൊരുതിത്തോറ്റു, ഗായത്രി–ട്രീസയ്ക്ക് വെങ്കലം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ചൈനീസ് സഖ്യത്തോട് പൊരുതിത്തോറ്റു, ഗായത്രി–ട്രീസയ്ക്ക് വെങ്കലം

5
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി| ലോക ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ ഡബിള്‍സില്‍ ഇന്ത്യക്ക് വെങ്കലം. സെമി ഫൈനലില്‍ ഗായത്രി ഗോപീചന്ദ്, ട്രീസ ജോളി സഖ്യം ഒന്നാം റാങ്കിലുള്ള ചൈനയുടെ ലിയു ഷെങ്ഷു-ടാൻ നിങ് സഖ്യത്തോട് തോറ്റതോടെയാണ് ഇന്ത്യക്ക് വെങ്കലം ലഭിച്ചത്. മൂന്ന് ഗെയിം നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യയുടെ താല്‍വി. സ്‌കോര്‍: 21-18, 13-21, 8-21.

ആദ്യ ഗെയിമില്‍ 21-18ന് ജയിച്ച് ഗായത്രി-ട്രീസ മികച്ച തുടക്കമാണ് കുറിച്ചത്. എന്നാല്‍ രണ്ടാം ഗെയിമില്‍ ചൈനീസ് താരങ്ങള്‍ ശക്തമായി തിരിച്ചെത്തി. 21-13ന് ഗെയിം സ്വന്തമാക്കി മത്സരം സമനിലയിലാക്കി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ചൈനീസ് സഖ്യം 21-8ന് ഗെയിം സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറി.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മൂന്നാം റാങ്കുകാരായ ദക്ഷിണ കൊറിയയുടെ ബെയ്ക് ഹാ നാലീ സോ ഹീ സഖ്യമാണ് ചൈനീസ് താരങ്ങളുടെ എതിരാളികള്‍.

15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യന്‍ വനിതാ ഡബിള്‍സ് സഖ്യം ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്. 2011ല്‍ ജ്വാല ഗുട്ടഅശ്വിനി പൊന്നപ്പ സഖ്യമാണ് ഇതിനുമുമ്പ് ഇന്ത്യയ്ക്കായി വനിതാ ഡബിള്‍സില്‍ വെങ്കലം നേടിയത്.

ഇതോടെ എച്ച്എ സ് പ്രണോയിക്ക് പിന്നാലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന മലയാളി താരമെന്ന നേട്ടവും ട്രീസ ജോളി സ്വന്തമാക്കി. 2023ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ പ്രണോയ് വെങ്കലം നേടിയിരുന്നു.

Content Highlights:
Gayatri Gopichand and Treesa Jolly won the bronze medal in women’s doubles at the World Badminton Championships. They lost in the semi-finals to China’s top-seeded pair, Liu Shengshu and Tan Ning, in a three-game battle. This marks India’s first women’s doubles medal at the tournament in 15 years.