Home rss national malayalam പുതിയ വാർത്ത ലോക വയോജന ദിനം; നാട് വയോജന സൗഹൃദമാക്കാം

ലോക വയോജന ദിനം; നാട് വയോജന സൗഹൃദമാക്കാം

4
0

Source :- SIRAJLIVE NEWS

ഇന്ന് ഒക്ടോബര്‍ ഒന്ന് വയോജന ദിനം. വയോജനങ്ങളില്‍ ബഹുഭൂരിഭാഗവും പരാശ്രയത്തിലൂടെ ജീവിക്കാന്‍ നിര്‍ബന്ധിതരായവരാണ്. വയോജനങ്ങളുടെ സാമൂഹിക- സാമ്പത്തിക- ആരോഗ്യ – നീതി ലഭ്യതാ പ്രശ്‌നങ്ങളിലൊക്കെ ഭരണകൂടവും ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

പ്രമേഹം, രക്തസമ്മർദം, ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, അസ്ഥിവേദന, പേശി വേദന, തലകറക്കം തുടങ്ങിയ രോഗങ്ങള്‍ പ്രായമാകുമ്പോഴാണ് കണ്ടുതുടങ്ങുന്നത്. ഈ ഘട്ടം മുതല്‍ക്ക് വയോജനങ്ങള്‍ക്ക് പരസഹായം ലഭിച്ചേ മതിയാകൂ. ലോക വയോജന ദിനം ആചരിക്കാന്‍ തുടങ്ങിയത് 1991 ലാണ്. വയോജന സംരക്ഷണ നിയമത്തിന്റെ ഭാഗമായി പ്രായമായവരേയും കൂടി കണക്കിലെടുത്തുകൊണ്ടാണ് റോഡുകളും പാലങ്ങളും നിർമിക്കുന്നതും കെട്ടിടങ്ങള്‍ പണിയുന്നതും ആശുപത്രി സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതുമെല്ലാം.

എന്നാൽ, മക്കളോടുള്ള അമിത വാത്സല്യം കാരണം പല മാതാപിതാക്കളും പറമ്പോ വീടോ മക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്തു കൊടുക്കുന്നു. “തന്നെ മരണം വരെ സംരക്ഷിക്കണം. തന്റെ കാലശേഷമാണ് നിനക്ക് ഇത് സ്വന്തമാകൂ’ എന്ന് ഒരു പിതാവും ആധാരത്തില്‍ എഴുതാത്തത് കൊണ്ട് ചിലരെങ്കിലും തെരുവുകളില്‍ കഴിയേണ്ടിവരികയോ വൃദ്ധസദനങ്ങളില്‍ അഭയം പ്രാപിക്കുകയോ ചെയ്യുന്നുണ്ട്.

ഈ അവസ്ഥയില്‍ നമ്മുടെ റവന്യൂ ഡിവിഷനല്‍ ഓഫീസുകളില്‍ ഇങ്ങനെ ഒറ്റപ്പെട്ടവര്‍ക്ക് നേരിട്ട് പരാതി നല്‍കാം. ഇതിന് കോടതിയോ വക്കീലോ ഒന്നും തന്നെ ആവശ്യമില്ല. നിശ്ചയമായും ആർ ഡി ഒ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് പരാതിക്ക് പരിഹാരമുണ്ടാക്കുന്നതാണ്. അതോടൊപ്പം പരാതിക്കാരന് ജീവിക്കാനാവശ്യമായ പണം ആ വീട്ടില്‍ താമസിക്കുന്നവരില്‍ നിന്നോ രജിസ്റ്റര്‍ മുഖേന കൈവശപ്പെടുത്തിയവരില്‍ നിന്നോ നിയമ വ്യവസ്ഥയിലൂടെ വാങ്ങാനുള്ള ഏർപ്പാടുമുണ്ടാക്കാം. പോലീസ് വകുപ്പിലും സെന്‍ട്രല്‍ ആക്ട് പ്രകാരം മാതാപിതാക്കളെ സംരക്ഷിക്കാത്ത അനന്തരാവകാശികളുടെ മേല്‍ നടപടി കൈക്കൊള്ളാനും അതുവഴി ജയിലിലടക്കാനുമുള്ള വ്യവസ്ഥ നിലവിലുണ്ട്. ഇത്തരം ശിക്ഷാ നടപടികള്‍ക്കൊന്നും വാത്സല്യനിധികളായ മാതാപിതാക്കള്‍ ഇറങ്ങിത്തിരിക്കാത്തതുകൊണ്ടാണ് പല മാതാപിതാക്കളും വൃദ്ധസദനങ്ങളില്‍ കഴിയേണ്ടിവരുന്നത്.

പരിശുദ്ധ ഇസ്്ലാം പഠിപ്പിക്കുന്നു: മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക, വാർധക്യത്തിലെത്തിയ മാതാപിതാക്കളോട് പരുഷമായി പെരുമാറരുത്. “ഛെ’ എന്ന വാക്ക് പോലും അവരോട് പറയരുത്. കാരുണ്യത്തിന്റെയും വിനയത്തിന്റെയും ചിറക് നീ അവര്‍ക്ക് താഴ്ത്തിക്കൊടുക്കുക. “എന്നെ പോറ്റി വളര്‍ത്തിയ മാതാപിതാക്കളോട് നീ കരുണ കാണിക്കണമേ’യെന്ന് സൃഷ്ടാവിനോട് പ്രാർഥിക്കുക.

അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറയുന്നു: ഏത് കർമമാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളതെന്ന് നബി (സ) യോട് ഞാന്‍ ചോദിച്ചു. നിസ്‌കാരം നിശ്ചിത സമയത്ത് നിർവഹിക്കുക. പിന്നെയേത് എന്ന് ചോദിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക എന്ന് അവിടുന്ന് പറയുകയുണ്ടായി. ഇതില്‍ നിന്നെല്ലാം മാതാപിതാക്കളോടുള്ള കടപ്പാടില്‍ ഇസ്്ലാമിന്റെ വീക്ഷണം മനസ്സിലാക്കാമല്ലോ.
60 വയസ്സിന് മുകളിലുള്ളവരാണ് വയോജനങ്ങള്‍. ഈ വയോജനങ്ങളോട് സൗഹൃദപൂർണമായ സമീപനം സമൂഹം നിലനിര്‍ത്തണമെങ്കില്‍ സമൂഹം വിനയവും വിവേകവും മാനവികതയും ഉള്ളവരാകേണ്ടതുണ്ട്. ഏവര്‍ക്കും വയോജന ദിനാശംസകള്‍

Content Highlights:
October 1 marks International Day of Older Persons, highlighting the social, health, and legal challenges faced by the elderly. Senior citizens abandoned by family can directly seek legal recourse and maintenance funds through the RDO. Islamic teachings also place immense value on caring for aging parents with kindness.