Source :- SIRAJLIVE NEWS

നിതകൾക്കായുള്ള ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ച് വനിതാ- ശിശു വികസന മന്ത്രാലയം (എം ഡബ്ല്യു സി ഡി). സർവകലാശാലകൾ, അക്കാദമിക് സ്ഥാപനങ്ങൾ, അക്കാദമിക് ഇതര സംഘടനകൾ എന്നിവയുമായി ബന്ധപ്പെട്ട വിദ്യാർഥിനികൾ, ഗവേഷകർ, സാമൂഹിക പ്രവർത്തകർ, അധ്യാപകർ എന്നിവർക്കാണ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാൻ അർഹത. സ്ത്രീ-ശിശു വികസനവുമായി ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ നയങ്ങൾ, പരിപാടികൾ, സംരംഭങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുകയാണ് ഇന്റേൺഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. ഇന്റേണുകൾക്ക് പ്രൊജക്ടുകൾ, സൂക്ഷ്മ പഠനം, ഗവേഷണ പ്രവർത്തനങ്ങൾ, നയ വിശകലന അസൈൻമെന്റുകൾ എന്നിവയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

യോഗ്യത

  • ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കുന്നവർ വിദ്യാർഥിനികളോ ഗവേഷകരോ സാമൂഹിക പ്രവർത്തകരോ അല്ലെങ്കിൽ അധ്യാപികരോ ആയിരിക്കണം.
  • ഏതെങ്കിലും അംഗീകൃത സർവകലാശാല, അക്കാദമിക് സ്ഥാപനം അല്ലെങ്കിൽ അക്കാദമിക് ഇതര സ്ഥാപനത്തിൽ ചേർന്ന് പഠിക്കുന്നവരോ, പഠിപ്പിക്കുന്നരോ ആയിരിക്കണം.
  • പ്രൊജക്ടുകൾ, അസൈൻമെന്റുകൾ എന്നിവ ഏറ്റെടുക്കാൻ തയ്യാറാകണം.
  • മാസം 20,000 രൂപ സ്റ്റൈപെൻഡ് ലഭിക്കും.
  • സൗജന്യ താമസം ലഭ്യമാണ്.

അപേക്ഷ

  • താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് wcd.intern.nic.in വഴി അപേക്ഷ സമർപ്പിക്കാം. ഈ മാസം പത്താണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
  • ഒരു വർഷത്തിൽ നാല് തവണ മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത് (മേയ്-ജൂൺ, ആഗസ്റ്റ്-സെപ്തംബർ, നവംബർ-ഡിസംബർ, ഫെബ്രുവരി-മാർച്ച് ബാച്ചുകളിലേക്ക്).
  • ഓരോ ഇന്റേൺഷിപ്പും ആരംഭിക്കുന്നതിന് രണ്ട് മാസം മുമ്പ് (ഉദാഹരണത്തിന് ഡിസംബറിലെ ബാച്ചിന് ഒക്ടോബറിലും മറ്റും) ഒന്ന് മുതൽ പത്ത് വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിക്കാം.
  • ഓരോ ടേമിലും രണ്ട് മാസമാണ് ഇന്റേൺഷിപ്പ് കാലാവധി.
  • പൂർണവിവരങ്ങൾ അറിയാനും അപേക്ഷിക്കാനും Ministry of WCD Internship Portal സന്ദർശിക്കുക.

ആനുകൂല്യം

  • സ്ത്രീ-ശിശു വികസന നയങ്ങളിലും പ്രോഗ്രാമുകളിലും വിദ്ഗധ പരിചയം ലഭിക്കും.
  • മന്ത്രാലയ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനാകും.
  • നയ വിവരണങ്ങൾ, റിപോർട്ടുകൾ, വിശകലനം, ശിപാർശകൾ എന്നിവയിലൂടെ ഇന്റേണുകൾക്ക് സംഭാവന നൽകാം.

Content Highlights

The Ministry of Women and Child Development invites applications for its two-month internship program for women. Eligible candidates include female students, researchers, and teachers who will receive a monthly stipend of Rs 20,000 and free accommodation. Applications must be submitted by June 10 via wcd.intern.nic.in.