Home rss national malayalam പുതിയ വാർത്ത വിഖ്യാത ചലച്ചിത്ര നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

വിഖ്യാത ചലച്ചിത്ര നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ ഡോണ പൗളയിലുള്ള വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മൂന്നു തവണ ദേശീയ പുരസ്‌കാരം നേടിയ ചലച്ചിത്രകാരനാണ് നാനാ പടേക്കര്‍. 2013ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

ഇന്നു പുലര്‍ച്ചെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ 5.20 ഓടെയാണ് അന്ത്യം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഹിന്ദി, മറാഠി സിനിമകളില്‍ സവിശേഷമായ അഭിനയശൈലി കൊണ്ടു ശ്രദ്ധേയനായിരുന്നു അദ്ദേഹം. സിനിമയ്ക്കു പുറമെ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു.

മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആത്മഹത്യയും വന്‍ വരള്‍ച്ചയും കണ്ടാണ് അദ്ദേഹം 2015 ല്‍ നാം ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. ഇതിലൂടെ ദുരിതബാധിതരായ ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം എത്തിച്ചു.

ഹോണററി ലഫ്റ്റനന്റ് കേണല്‍ പദവി ഉണ്ടായിരുന്ന അദ്ദേഹം 1999 ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ സൈനികര്‍ക്കൊപ്പം അതിര്‍ത്തിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1951 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലായിരുന്നു ജനനം. വിശ്വനാഥ് പടേക്കര്‍ എന്നാണ് യഥാര്‍ഥ പേര്. നീലകണ്ഠി പടേക്കറാണ് ഭാര്യ, മകന്‍ മല്‍ഹാര്‍ പടേക്കര്‍.

Content Highlights: Acclaimed Indian actor and Padma Shri recipient Nana Patekar passed away at the age of 75 following a cardiac arrest at his Goa residence. Known for his iconic roles in Hindi and Marathi cinema, he was also a philanthropist who founded the Naam Foundation to support drought-affected farmers.