Home rss national malayalam പുതിയ വാർത്ത വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണം; സിന്‍ഡിക്കേറ്റ് യോഗത്തില്‍ ആവശ്യമുന്നയിച്ച് കെ പ്രേംകുമാര്‍ എം എല്‍ എ

വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണം; സിന്‍ഡിക്കേറ്റ് യോഗത്തില്‍ ആവശ്യമുന്നയിച്ച് കെ പ്രേംകുമാര്‍ എം എല്‍ എ

5
0

Source :- SIRAJLIVE NEWS

കൊച്ചി| കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന്  ആവശ്യപ്പെട്ട് കെ പ്രേംകുമാര്‍ എം എല്‍ എ . സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിലാണ് എം എല്‍ എ ഈ കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി വിധി വരട്ടെയെന്നും അതിനനുസരിച്ച് തീരുമാനിക്കാമെന്നും മറ്റ് ചര്‍ച്ചകള്‍ ഇല്ലെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 16 വിദ്യാര്‍ഥികളെയും സസ്‌പെന്‍ഡ് ചെയ്തതെന്ന് കാലടി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഓരോ വിദ്യാര്‍ഥിയുടെയും പങ്ക് വിലയിരുത്തിയതെന്നും സര്‍വ്വകലാശാല അറിയിച്ചു.

സസ്‌പെന്‍ഷന്‍ നടപടി ശരിവെച്ച അന്വേഷണസമിതിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും. തങ്ങളെ കേള്‍ക്കാതെയാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്നുമാണ് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

Content Highlights: K Premkumar MLA demanded the revocation of the suspension of 16 students during the Kalady Sanskrit University syndicate meeting. However, the Vice Chancellor stated that further action depends on the Kerala High Court verdict. Meanwhile, students alleged the inquiry committee’s decision was one-sided.