Home rss national malayalam പുതിയ വാർത്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പോലീസ് പരിശോധന

വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പോലീസ് പരിശോധന

5
0

Source :- SIRAJLIVE NEWS

കൊച്ചി| ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ചെന്ന കേസില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പോലീസ് പരിശോധന. എറണാകുളം മട്ടാഞ്ചേരിയിലെ മോഹന്‍ദാസിന്റെ വീട്ടിലാണ് ഇന്ന് വൈകിട്ട് അഞ്ചോടെ പോലീസ് സംഘം എത്തിയത്.

കേസെടുത്ത് 11 ദിവസം കഴിഞ്ഞിട്ടും മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്.

വിദ്യാര്‍ഥികളെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് മോഹന്‍ദാസിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് പരിശോധന .

Content Highlights:
Police inspected the Mattancherry house of RSS ideologue TG Mohandas in Kochi. The action follows criticism over delay in arresting him for abusing students protesting in Delhi. The case was registered eleven days ago regarding his controversial remarks.