Source :- SIRAJLIVE NEWS
കോട്ടയ ം | വീട ് വിറ്റ ് സാധനങ്ങള് മാറ്റിയ ശേഷ ം പുതിയ വീട്ടുടമയ്ക്ക ് താക്കോല് കൈമാറാന് പോകുന്നതിനിട െ ബൈക്ക ് ഇടിച്ച ് മാങ്ങാന ം സ്വദേശിയായ ഗൃഹനാഥന ് ദാരുണാന്ത്യം. പുതുപ്പള്ള ി – പാലൂര്‍പ്പട ി റോഡില് മാങ്ങാനത്ത ് ചെമ്മരപ്പള്ളിയ്ക്ക ് സമീപമാണ ് അപകട ം ഉണ്ടായത്. അപകടത്തില് ചെമ്മരപ്പള്ള ി സ്വദേശിയായ ചെമ്പകശേരില് സ ി പ ി പൗലോസിന്റ െ മകന് സ ി പി ജേക്കബ ് ( കൊച്ചുമോന് -58 ) ആണ ് മരിച്ചത്. വെള്ളിയാഴ്ച രാത്ര ി 9. 30ന് ഉണ്ടായ അപകടത്തില് പരുക്കേറ്റ ് മാങ്ങാന ം മന്ദിര ം ആശുപത്രിയില് ചികിത്സയിലായിരുന്ന ജേക്കബ്, വിദഗ്ധ ചികിത്സയ്ക്കായ ി എത്തിച്ച കോട്ടയ ം മെഡിക്കല് കോളേജ ് ആശുപത്രിയില് വച്ച ് രാത്ര ി 12. 30 ഓടെയാണ ് മരിച്ചത്.
മാങ്ങാന ം ചെമ്മരപ്പള്ളിയ്ക്ക ് സമീപത്ത െ ജേക്കബിന്റ െ വീട ് നേരത്ത െ വിറ്റിരുന്നു. ഇന്നലെയാണ ് ജേക്കബ ് വീട ് കാലിയാക്കിയ ശേഷ ം ഉടമയ്ക്ക ് താക്കോല് കൈമാറേണ്ട തീയതി. ഇതിനായ ി പുതിയ വീട്ടില് സാധനങ്ങള് ഇറക്കിയ ശേഷ ം താക്കോലുമായ ി ലോറിയില് ജേക്കബ ് പഴയ വീടിന ു സമീപ ം എത്തി. ഇവിട െ ലോറിയില് നിന്നു ം റോഡിലേയ്ക്ക ് ഇറങ്ങുന്നതിനിട െ എത്തിയ ബൈക്ക ് ജേക്കബിന െ ഇടിയ്ക്കുകയായിരുന്നു. ഇടിയുട െ ആഘാതത്തില് റോഡില് തലയിടിച്ചാണ ് ജേക്കബ ് വീണത്.
ബോധരഹിതനായ ി റോഡില് കിടന്ന ജേക്കബിന െ ഉടന് തന്ന െ മാങ്ങാന ം മന്ദിര ം ആശുപത്രിയില് പ്രവേശിപ്പിച്ചു. തുടര്‍ന്ന ് വിദഗ്ധ ചികിത്സയ്ക്കായ ി കോട്ടയ ം മെഡിക്കല് കോളേജ ് ആശുപത്രിയിലേയ്ക്ക ു മാറ്റി. എന്നാല്‍, രാത്രിയോട െ മരണ ം സംഭവിക്കുകയായിരുന്നു. സംസ്‌കാര ം തിങ്കളാഴ്ച ഐപിസ ് കര്‍മ്മേല് സഭയുട െ ചലമ്പ്രക്കുന്ന ് സെമിത്തേരിയില്‍. ഭാര്യ: സെലിന് ജേക്കബ ് കളത്തിപ്പട ി പുതുപ്പറമ്പില് കുടുംബാംഗമാണ്. മക്കള്‍: നീത ു സാറ ജേക്കബ ് ( സ്റ്റാഫ ് നഴ്സ ് ദുബൈ ) പാസ്റ്റര് നിതീഷ ് പോള് ജേക്കബ ് ( ലൈറ്റ ് റ്റവര് ചര്‍ച്ച ് ഓഫ ് ഗോഡ്. തൃക്കൊടിത്താനം ).
മരുമക്കള് – അഖില് മാത്യ ു ( ദുബൈ ), ലിറ്റാമോള്‍ഐസക്ക ് ( മാങ്ങാനം )