Home rss national malayalam പുതിയ വാർത്ത വീണ്ടും പെനാള്‍ട്ടി നഷ്ടപ്പെടുത്തി മെസി; മിയാമിയെ തകര്‍ത്തുവിട്ട് നാഷ്‌വില്ലെ

വീണ്ടും പെനാള്‍ട്ടി നഷ്ടപ്പെടുത്തി മെസി; മിയാമിയെ തകര്‍ത്തുവിട്ട് നാഷ്‌വില്ലെ

5
0

Source :- SIRAJLIVE NEWS

ഡാലസ് | ലയണല്‍ മെസി വീണ്ടും പെനാള്‍ട്ടി നഷ്ടപ്പെടുത്തിയ മത്സരത്തില്‍ നാഷ്‌വില്ലെക്കെതിരെ ഇന്റര്‍ മിയാമിക്ക് കനത്ത തോല്‍വി. ഒന്നിനെതിരെ നാല് ഗോളിനാണ് നാഷ്‌വില്ലെ, മെസിയുടെ ടീമിനെ തകര്‍ത്തുവിട്ടത്. എം എല്‍ എസ് (MLS) പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ടീമുകള്‍ തമ്മിലുള്ള മത്സരത്തില്‍, പെനാള്‍ട്ടി പാഴാക്കിയതിനു പുറമെ, മെസിക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. എങ്കിലും ഇന്ററിന്റെ ഏക ഗോളിന് വഴിയൊരുക്കിയ അസിസ്റ്റ് താരത്തിന്റെ വകയായിരുന്നു.

ആതിഥേയരായ നാഷ്വില്ലെക്കായി ഇംഗ്ലണ്ടിന്റെ സാം സറിഡ്ജും ജര്‍മനിയുടെ ഹാനി മുക്തറും രണ്ടാം പകുതിയില്‍ ഗോള്‍ നേടി. രണ്ടാം പകുതിയിലെ അധിക സമയത്ത് മെസിയുടെ ഷോട്ടുകള്‍ രണ്ട് തവണ ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങി. 43 പോയിന്റും 13 വിജയങ്ങളും രണ്ട് തോല്‍വിയും നാല് സമനിലയും അടങ്ങുന്ന മികച്ച റെക്കോര്‍ഡുമായി നാഷ്വില്ലെ എം എല്‍ എസില്‍ മുന്നിട്ടുനില്‍ക്കുകയുമായി. 38 പോയിന്റുമായി ഇന്റര്‍ മിയാമി രണ്ടാം സ്ഥാനത്തുണ്ട്.

എവേ മത്സരങ്ങളില്‍ (എതിരാളികളുടെ മൈതാനത്ത്) 8-1-1 എന്ന മികച്ച റെക്കോര്‍ഡുണ്ടായിരുന്ന നിലവിലെ ങഘട ചാമ്പ്യന്മാരായ മയാമിയുടെ ഏഴ് മത്സരങ്ങള്‍ നീണ്ട അപരാജിത കുതിപ്പിന് ഈ മത്സരത്തോടെ വിരാമമായി; അതേസമയം, സ്വന്തം മൈതാനത്ത് നാഷ്വില്ലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയും ചെയ്തു.

17-ാം മിനുട്ടില്‍ ഹോണ്ടുറന്‍ പ്രതിരോധക്കാരന്‍ ആന്‍ഡി നജാര്‍ ഹെഡറിലൂടെ ഗോള്‍ നേടിയതോടെ നാഷ്വില്ലെ 1-0 ന് മുന്നിലെത്തി. 23-ാം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടി കിക്കിലൂടെ സമനില പിടിക്കാനുള്ള അവസരം മെസിക്ക് ലഭിച്ചെങ്കിലും, താരത്തിന്റെ ദുര്‍ബലമായ ഷോട്ട് നാഷ്വില്ലെ ഗോള്‍കീപ്പര്‍ ബ്രയാന്‍ ഷ്വാക്ക് തടഞ്ഞിട്ടു.

45+3 മിനുട്ടില്‍ ടെലസ്‌കോ സെഗോവിയ മിയാമിക്കായി സമനില ഗോള്‍ കണ്ടെത്തി. 2022ലെ എം എല്‍ എസ് ‘മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍’ ആയ ഹാനി മുക്താര്‍ 49-ാം മിനുട്ടില്‍ നാഷ്വില്ലിനായി ലീഡ് നേടി (2-1). 56-ാം മിനുട്ടില്‍ നേടിയ ഗോളിലൂടെ സാം സുറിഡ്‌ജെ ലീഡ് വര്‍ധിപ്പിച്ചു (3-1). 63-ാം മിനുട്ടില്‍ വീണ്ടും വല കുലുക്കി മുക്താര്‍ നാഷ്വില്ലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി (4-1).

ഫൗള്‍ കിക്ക് നല്‍കാത്തത് ചോദ്യം ചെയ്തതിനാണ് മെസിക്ക് റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചത്. കാര്‍ഡ് നല്‍കിയപ്പോള്‍ കൈയടിച്ച് റഫറിയെ മെസി പരിഹസിക്കുകയും ചെയ്തു.

Content Highlights:
Lionel Messi missed a vital penalty as Inter Miami suffered a heavy defeat against Nashville SC. The loss highlights Inter Miami’s ongoing struggles in key fixtures despite having the Argentine superstar on the pitch. Nashville capitalized on key moments to secure a dominant victory.