Home rss national malayalam പുതിയ വാർത്ത വൈറ്റ് ഹൗസും മാധ്യമങ്ങളും തമ്മിലുള്ള തര്‍ക്കം ശക്തമാകുന്നു; സി എന്‍ എനിനെ പ്രസ് പൂളില്‍ നിന്ന്...

വൈറ്റ് ഹൗസും മാധ്യമങ്ങളും തമ്മിലുള്ള തര്‍ക്കം ശക്തമാകുന്നു; സി എന്‍ എനിനെ പ്രസ് പൂളില്‍ നിന്ന് ഒഴിവാക്കി

4
0

Source :- SIRAJLIVE NEWS

വാഷിങ്ടണ്‍ | അമേരിക്കന്‍ ഭരണകൂടവും പ്രമുഖ മാധ്യമ സ്ഥാപനങ്ങളും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. സി എന്‍ എന്‍, എം എസ് നൗ, പൊളിറ്റിക്കോ തുടങ്ങിയ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ, വൈറ്റ് ഹൗസ് ടെലിവിഷന്‍ പ്രസ് പൂളിന്റെ ചുമതലയില്‍ നിന്ന് സി എന്‍ എനിനെ ഒഴിവാക്കി.

പതിവ് റൊട്ടേഷന്‍ പ്രകാരം തിങ്കളാഴ്ച ടിവി പൂളിന്റെ ചുമതല സി എന്‍ എന്‍-നായിരുന്നു നിശ്ചയിച്ചിരുന്നത്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ന്യൂയോര്‍ക്കിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിനൊപ്പം യാത്ര ചെയ്ത് ദൃശ്യങ്ങള്‍ മറ്റ് മാധ്യമങ്ങള്‍ക്കും ലഭ്യമാക്കേണ്ടിയിരുന്നത് സി എന്‍ എന്‍ ആയിരുന്നു.

എന്നാല്‍ ഞായറാഴ്ച രാത്രി പുറത്തിറക്കിയ മാധ്യമ ഷെഡ്യൂളില്‍ പ്രധാന ടിവി പൂള്‍ നെറ്റ്വര്‍ക്കായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല.

എ ബി സി , സി ബി എസ് , സി എന്‍ എന്‍ , എന്‍ ബി സി , ഫോക്‌സ് ന്യൂസ് എന്നീ അഞ്ച് പ്രമുഖ നെറ്റ്വര്‍ക്കുകളാണ് ദീര്‍ഘകാലമായി മാറിമാറി ഈ ചുമതല നിര്‍വഹിച്ചുപോരുന്നത്.

സി എന്‍ എനെ ഒഴിവാക്കിയ നടപടിയില്‍ മറ്റ് പ്രമുഖ മാധ്യമങ്ങളുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനത്തിനെതിരെ ശക്തമായ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ബന്ധപ്പെട്ട മാധ്യമ സ്ഥാപനങ്ങള്‍.