Home rss business malayalam വോട്ടർപട്ടിക വിവാദത്തിൽ സോണിയയ്ക്ക് തിരിച്ചടി; ഹർജിയിൽ വീണ്ടും പരിശോധന

വോട്ടർപട്ടിക വിവാദത്തിൽ സോണിയയ്ക്ക് തിരിച്ചടി; ഹർജിയിൽ വീണ്ടും പരിശോധന

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പൗരത്വം ലഭിക്കുന്നതിന് മുമ്പ് വോട്ടർപട്ടികയിൽ പേര് ചേർത്തുവെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരായ ഹർജിയിൽ വീണ്ടും പരിശോധനയ്ക്ക് ഡൽഹി കോടതി നിർദേശം നൽകി. സോണിയ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം തള്ളിയ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് സെഷൻസ് കോടതി റദ്ദാക്കി.

സോണിയ ഗാന്ധിയുടെ പേര് 1980-ലെ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നെന്നും അവർ 1983 ഏപ്രിലിലാണ് ഇന്ത്യൻ പൗരത്വം നേടിയതെന്നുമാണ് പരാതിക്കാരനായ വികാസ് ത്രിപാഠിയുടെ ആരോപണം. 1980ൽ പേര് ഉൾപ്പെടുത്തിയതും പിന്നീട് നീക്കം ചെയ്തതും വീണ്ടും ഉൾപ്പെടുത്തിയതും സംബന്ധിച്ച രേഖകൾ പരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

വിഷയം വീണ്ടും പരിഗണിച്ച് പരാതിക്കാരന്റെയും ഡൽഹി പൊലീസിന്റെയും വാദങ്ങൾ കേട്ട് കാരണം വ്യക്തമാക്കിയ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കോടതി മജിസ്ട്രേറ്റിന് നിർദേശം നൽകി. കേസ് സെപ്റ്റംബർ 29ന് വീണ്ടും പരിഗണിക്കും. ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് സോണിയ ഗാന്ധി കോടതിയിൽ വാദിച്ചിരുന്നു.