Home LATEST NEWS malyalam പുതിയ വാർത്ത വ്യാജ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്, എല്ലാം ഷെയര്‍ ചെയ്യുന്ന കൂട്ടത്തില്‍ സംഭവിച്ചുപോയി; ജിതിന്റെ ശബ്ദസന്ദേശം പുറത്ത്

വ്യാജ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്, എല്ലാം ഷെയര്‍ ചെയ്യുന്ന കൂട്ടത്തില്‍ സംഭവിച്ചുപോയി; ജിതിന്റെ ശബ്ദസന്ദേശം പുറത്ത്

4
0

Source :- SIRAJLIVE NEWS

കോഴിക്കോട്| കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ വാട്സ്ആപ്പ് ശബ്ദ സന്ദേശം പുറത്ത്. വ്യാജ സ്‌ക്രീന്‍ഷോട്ട് താന്‍ ഷെയര്‍ ചെയ്തിട്ടുണ്ടെന്ന് ജിതിന്‍ സമ്മതിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത കാര്യം താന്‍ പറഞ്ഞിരുന്നു.

സാധാരണ എല്ലാം ഷെയര്‍ ചെയ്യുന്നതാണ്. അങ്ങനെ ഷെയര്‍ ചെയ്തപ്പോള്‍ സംഭവിച്ചുപോയതാണ് എന്ന് ജിതിന്‍ ഭാസ്‌കര്‍ പറയുന്നു. താന്‍ കൊടുത്ത മൊഴി പുറത്തുവിടണമെന്നും ജിതിന്‍ ഭാസ്‌കര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെയാണ് എല്‍ഡിഎഫിന് വേണ്ടി പ്രചാരണം നടത്തിയിരുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ജിതിന്‍ ഭാസ്‌കര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജിതിന്‍ ഭാസ്‌കറിന്റെ ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്. സ്‌ക്രീന്‍ഷോട്ട് പത്ത് പേര്‍ക്കെങ്കിലും അയച്ച് നല്‍കിയത് തെളിയിക്കാനാകുമോ എന്ന് ഫേസ്ബുക്കിലൂടെ ജിതിന്‍ ഭാസ്‌കര്‍ വെല്ലുവിളിച്ചിരുന്നു.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നായിരുന്നു ജിതിന്‍ ഭാസ്‌കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡാറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംസ്ഥാന ഫോറന്‍സിക് വിഭാഗത്തിന് ഫോണ്‍ അയക്കണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights:
A leaked WhatsApp voice message reveals DYFI leader Jithin Bhaskar admitting to sharing the fake Kafir screenshot during the election campaign. He stated he disclosed this during police questioning. Meanwhile, the remand report indicates crucial evidence was destroyed as his mobile phone was reset.