Home rss national malayalam പുതിയ വാർത്ത വ്യാജ സ്വദേശിവത്കരണം; 266 സ്വകാര്യ കമ്പനികള്‍ക്കെതിരെ നിയമനടപടി

വ്യാജ സ്വദേശിവത്കരണം; 266 സ്വകാര്യ കമ്പനികള്‍ക്കെതിരെ നിയമനടപടി

4
0

Source :- SIRAJLIVE NEWS

ദുബൈ | ഈ വര്‍ഷം ആദ്യ പകുതിയില്‍ 266 സ്വകാര്യ കമ്പനികളിലായി 377 വ്യാജ സ്വദേശിവത്കരണ കേസുകള്‍ കണ്ടെത്തിയതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. നിയമലംഘനം നടത്തിയ കമ്പനികള്‍ക്കും ഇതിന് കൂട്ടുനിന്നവര്‍ക്കുമെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചതായി ചൊവ്വാഴ്ച മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ സ്വദേശിവത്കരണ നയങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിരന്തര പരിശോധനകളുടെ ഭാഗമായാണ് നടപടി. കണ്ടെത്തിയ നിയമലംഘനങ്ങള്‍ ഒറ്റപ്പെട്ടതാണെന്നും യു എ ഇ തൊഴില്‍ വിപണിയില്‍ ഇത് വ്യാപകമായ ഒരു പ്രവണതയല്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

നിര്‍ബന്ധിത സ്വദേശിവത്കരണ ക്വാട്ട തികക്കുന്നതിനായി സ്വദേശി പൗരന്മാര്‍ക്ക് യഥാര്‍ഥ ജോലി നല്‍കാതെ രേഖകളില്‍ മാത്രം ജീവനക്കാരായി കാണിക്കുന്ന രീതിയാണ് വ്യാജ സ്വദേശിവത്കരണമായി കണക്കാക്കുന്നത്. സ്വദേശിവത്കരണ നയങ്ങളും ലക്ഷ്യങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പൗരന്മാരും പൂര്‍ണമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിയമങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Content Highlights: The UAE Ministry of Human Resources and Emiratisation has initiated legal action against 266 private companies following the detection of 377 fake Emiratisation cases in H1 2026. Authorities revealed that digital and field inspections uncovered illegal practices aimed at circumventing nationalization goals. Officials warned that tough administrative penalties and heavy fines will be enforced strictly.