Source :- SIRAJLIVE NEWS
കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തും എ അജികുമാറും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കൊല്ലം വിജിലന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നുമാണ് പ്രതികള്‍ ജാമ്യ ഹരജിയില്‍ പറയുന്നത്. അറസ്റ്റിനുശേഷം കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. മറ്റാരെയും ചോദ്യം ചെയ്തിട്ടുമില്ലെന്നും ഹരജിയില്‍ പറയുന്നു.
തങ്ങളുടെ അറസ്റ്റ് മാത്രമായിരുന്നു ലക്ഷ്യമെന്നും എ അജികുമാര്‍ ഹരജിയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
ജൂലൈ 23നായിരുന്നു പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും എസ്‌ഐടി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി 19ാം ദിവസമാണ് ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 2019ലെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാനാണ് 2025ല്‍ പി എസ് പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് സ്വര്‍ണപാളികള്‍ കൊടുത്തു വിട്ടതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
Content Highlights:
Former Travancore Devaswom Board president PS Prashanth and Aji Kumar filed bail pleas in Kollam Vigilance Court in the Sabarimala gold robbery case. They argued that there is no proof of conspiracy and the arrest was politically motivated. SIT arrested them on July 23 for alleged gold panel diversion.




