Home rss national malayalam പുതിയ വാർത്ത ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പനി ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കകത്തു ബ്ലീഡിങ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ജെറിയാട്രിക് വാര്‍ഡിലേക്ക് പിഎസ് പ്രശാന്തിനെ മാറ്റി. മറ്റു പരിശോധനകള്‍ നടത്തിവരികയാണ്. പൂജപ്പുര ജില്ലാ ജയിലായിരുന്നു പിഎസ് പ്രശാന്ത് റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്.

2025ല്‍ ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികള്‍ സ്വൂര്‍ണ്ണം പൂശാന്‍ പുറത്തേക്ക് കൊണ്ടുപോയതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. 2019ലെ ശബരിമല സ്വര്‍ണ്ണക്കൊള്ള മറച്ചുവെക്കാനാണ് പ്രശാന്തിന്റെ കാലത്ത് 2025ല്‍ ദ്വാരപാലക പാളികള്‍ സ്വര്‍ണ്ണം പൂശാന്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന് കൈമാറിയതെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.

ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി ചോദിക്കാതിരുന്നത് സാങ്കേതിക പിഴവെന്നാണ് പ്രശാന്ത് പറഞ്ഞിരുന്നത്. എന്നാല്‍ അനുമതിയില്ലാതെ പാളി കടത്തിയത് ഗൂഢാലോചനയുടെ ഭാഗമായെന്നാണ് എസ്‌ഐടി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.

Content Highlights:
Former Devaswom Board President PS Prashanth has been admitted to Trivandrum Medical College following a fever and internal brain bleeding. He was in remand at Poojappura District Jail over the Sabarimala gold heist case. The SIT arrested him for unauthorized transfer of temple gold panels.