Home BUSINESS NEWS MALYALAM ശബരിമല സ്വർണ മോഷണക്കേസ്: അന്വേഷണത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല: മന്ത്രി കെ മുരളീധരൻ

ശബരിമല സ്വർണ മോഷണക്കേസ്: അന്വേഷണത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല: മന്ത്രി കെ മുരളീധരൻ

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ശബരിമല സ്വർണ മോഷണക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) നേതൃത്വത്തിലുള്ള അന്വേഷണം കോടതിയുടെ നിരീക്ഷണത്തിൽ സുഗമമായി പുരോഗമിക്കുകയാണെന്നും അതിൽ സർക്കാർ ഇടപെടാൻ അധികാരമില്ലെന്നും മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി. കോടതി ആവശ്യപ്പെടുന്ന സാഹചര്യത്തിൽ മാത്രമേ സർക്കാർ തങ്ങളുടെ നിലപാട് അറിയിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ അന്വേഷണ നടപടികളിൽ സർക്കാരിന് നേരിട്ട് ഇടപെടാനാകില്ലെന്ന നിലപാടാണ് നിലവിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തായിരുന്ന കാലത്ത് യു.ഡി.എഫ് ഇതേ വിഷയത്തിൽ എൽ.ഡി.എഫ് സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്നും, എന്നാൽ അന്നും സർക്കാരിന്റെ വിശദീകരണം ഇതുതന്നെയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടതി നിരീക്ഷിക്കുന്ന അന്വേഷണത്തിൽ സർക്കാരിന്റെ അധികാരപരിധി പരിമിതമാണെന്ന കാര്യം അറിഞ്ഞിട്ടും മുൻപ് രാഷ്ട്രീയ ആരോപണങ്ങൾ ഉയർത്തിയതായും മന്ത്രി വിമർശിച്ചു.