Home rss national malayalam പുതിയ വാർത്ത ശസ്ത്രക്രിയയ്ക്ക് വിധേയനായ മാര്‍പാപ്പ കുര്‍ബാന അര്‍പ്പിക്കുന്ന പുതിയ ചിത്രങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു

ശസ്ത്രക്രിയയ്ക്ക് വിധേയനായ മാര്‍പാപ്പ കുര്‍ബാന അര്‍പ്പിക്കുന്ന പുതിയ ചിത്രങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു

4
0

Source :- SIRAJLIVE NEWS

റോം | ശസ്ത്രക്രിയയ്ക്ക് വിധേയനായ മാര്‍പാപ്പ പോപ്പ് ലിയോ പതിനാലാമന്റെ പുതിയ ചിത്രങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. ആശുപത്രിയിലെ താല്‍ക്കാലിക ചാപ്പലില്‍ കുര്‍ബാന അര്‍പ്പിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ശ്വാസകോശ അര്‍ബുദ ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യനിലയില്‍ സ്ഥിരമായ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചു. എന്നാല്‍ അര്‍ബുദം പൂര്‍ണ്ണമായി ഭേദമായോ എന്നറിയുന്നതിനുള്ള പോസ്റ്റ്-ഓപ്പറേറ്റീവ് പരിശോധനാ ഫലങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മാര്‍പ്പാപ്പമാര്‍ ചികിത്സയ്ക്കായി എത്തുമ്പോള്‍ താമസിക്കുന്നതിനായി ആശുപത്രിയുടെ പത്താം നിലയില്‍ സജ്ജീകരിച്ചിട്ടുള്ള മുറികളില്‍ വെച്ചാണ് കുര്‍ബാന നടന്നത്. ശ്വസന സംബന്ധമായ ഫിസിയോതെറാപ്പി സെഷനുകള്‍ തുടരുന്നുണ്ടെന്നും നിലവില്‍ സ്വന്തമായി സാധാരണ കാര്യങ്ങള്‍ ചെയ്യാന്‍ പാപ്പയ്ക്ക് സാധിക്കുന്നുണ്ടെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ പാപ്പയുടെ രക്തപരിശോധനയും നെഞ്ചിന്റെ എക്‌സ്-റേയും നടത്തിയിട്ടുണ്ട്. ചലനങ്ങളിലും ശ്വസനത്തിലും 71 കാരനായ പാപ്പ പൂര്‍ണ്ണമായും സ്വതന്ത്രനാണെന്ന് വത്തിക്കാന്‍ കൂട്ടിച്ചേര്‍ത്തു. തന്റെയും മറ്റ് രോഗികളുടെയും പരിചരണത്തിനായി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന ആശുപത്രി ജീവനക്കാരോട് മാര്‍പ്പാപ്പ നന്ദി അറിയിച്ചു.

Content Highlights:
The Vatican released new photos of Pope Leo XIV celebrating Mass in a hospital chapel following his lung cancer surgery. Doctors report his health is steadily improving and he is undergoing respiratory physiotherapy. The 71-year-old pontiff expressed gratitude to the medical staff caring for him and other patients.