Home rss national malayalam പുതിയ വാർത്ത സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| വൈദ്യുതി ലഭ്യതയിലെ കുറവ് കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെ എസ് ഇ ബി. കേന്ദ്ര ഉൽപ്പാദന നിലയങ്ങളിൽനിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞതും ദേശീയ വൈദ്യുതി വിപണിയിൽ ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമല്ലാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ വൈകിട്ട് 6.30 മുതൽ രാത്രി 12 വരെ ഏകദേശം 700 മെഗാവാട്ടിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്.

ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സമയപരിധിക്കുള്ളിൽ താൽക്കാലികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് കെ എസ് ഇ ബി വ്യക്തമാക്കുന്നത്. വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിച്ച് സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

കെ എസ് ഇ ബി അറിയിപ്പ് ഇപ്രകാരം

കേരളത്തിന് ലഭ്യമാകേണ്ട വൈദ്യുതിയിൽ വൈകീട്ട് 6.30 മുതൽ രാത്രി 12 വരെ 700 മെഗാവാട്ടിൻ്റെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുകയാണ്. കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിലും കുറവുണ്ട്. കൂടാതെ ദേശീയ വിപണിയിലും ലഭ്യത കുറവാണ്. ഇക്കാരണങ്ങളാൽ ഇന്ന് (03.09.2026) വൈകീട്ട് 6.30 നും രാത്രി 12 നുമിടയിൽ സംസ്ഥാനത്ത് ഭാഗികമായ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്.