Home rss national malayalam പുതിയ വാർത്ത സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം; പരിശോധനയ്ക്കായി പ്രത്യേക സമിതി രൂപീകരിക്കും

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം; പരിശോധനയ്ക്കായി പ്രത്യേക സമിതി രൂപീകരിക്കും

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം. ലേബര്‍ കോഡ് പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. സമിതിയില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളേയും ഉള്‍പ്പെടുത്തും. 10 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ലേബര്‍ കോഡ് നടപ്പിലാക്കുക.

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. ഇന്ന് സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 22 തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്കൂടി പങ്കെടുത്തിരുന്നു. തൊഴിലാളികളുടെ പ്രശ്നങ്ങളും അവരുടെ പാരാതികളും സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

എന്തുകൊണ്ട് ലേബര്‍കോഡ് നടപ്പിലാക്കേണ്ടി വരുമെന്നും അതിന്റെ പ്രാധാന്യം സംബന്ധിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. ഏതെങ്കിലും തരത്തില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ ആ നിര്‍ദ്ദേശങ്ങള്‍കൂടി കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്ക് പ്രയാസം ഉണ്ടാകാത്ത നിലയില്‍ എങ്ങനെ ലേബര്‍ കോഡ് നടപ്പിലാക്കാന്‍ കഴിയും എന്ന പരിശോധനയിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നത്.

Content Highlights: The Kerala government has initiated steps to implement new labor codes across the state. A special committee including trade union representatives was formed under Chief Minister V D Satheesan to review the regulations. The committee is set to submit its report within ten days.