Home rss national malayalam പുതിയ വാർത്ത സഊദിയിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ വ്യോമസേന തകർത്തു; ആളപായമില്ല

സഊദിയിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ വ്യോമസേന തകർത്തു; ആളപായമില്ല

6
0

Source :- SIRAJLIVE NEWS

റിയാദ് |സഊദി അറേബ്യയിലെ തെക്കുപടിഞ്ഞാറൻ അതിർത്തി നഗരമായ നജ്‌റാൻ (Najran) ലക്ഷ്യമാക്കി യെമനിലെ ഹൂത്തി മിലിഷ്യകൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സഊദി സഖ്യസേന വിജയകരമായി തടഞ്ഞു നശിപ്പിച്ചു. നജ്‌റാനിലെ ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഹൂത്തികൾ ഈ മാരക മിസൈൽ അയച്ചതെന്ന് സഊദി  വാർത്താ ഏജൻസി (SPA) റിപ്പോർട്ട് ചെയ്തു.റോയൽ സഊദി എയർ ഡിഫൻസ് സംവിധാനങ്ങൾ മിസൈലിന്റെ സാന്നിധ്യം കൃത്യമായി കണ്ടെത്തുകയും ജനവാസ മേഖലകളിൽ പതിക്കുന്നതിന് മുൻപ് ആകാശത്തുവെച്ചുതന്നെ അത് വെടിവെച്ചിടുകയും ചെയ്തു. കൃത്യമായ സമയത്ത് മിസൈൽ പ്രതിരോധിക്കാൻ കഴിഞ്ഞതിനാൽ അനിഷ്ട സംഭവങ്ങളോ ആളപായമോ  നാശനഷ്ടങ്ങളോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

നജ്‌റാനു പുറമെ സമാനമായ രീതിയിൽ സഊദിയുടെ തെക്കൻ പ്രവിശ്യകളായ അസീർ, ഖമീസ് മുഷൈത് എന്നിവിടങ്ങളിലേക്കും തലസ്ഥാന നഗരമായ റിയാദിലേക്കും  കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങളെയും സഖ്യസേന വിജയകരമായി പരാജയപ്പെടുത്തിയിരുന്നു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പൂർണ്ണമായും കാറ്റിൽപ്പറത്തി നിരപരാധികളായ സിവിലിയന്മാരെയും നഗരങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തുന്ന ഇത്തരം ഭീകരപ്രവർത്തനങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.

Content Highlights: Saudi Coalition air defense systems intercepted and destroyed a Houthi ballistic missile targeting residential areas in Najran. No casualties or damages were reported following the timely defense operation. Officials condemned the attack on civilians and vowed a strong response.