Home rss national malayalam പുതിയ വാർത്ത സഭാസ്തംഭനം ഒഴിവാക്കാൻ സമവായ നീക്കം; ഇന്നെങ്കിലും അമിത് ഷാ രാജ്യസഭയിലെത്തുമോ?

സഭാസ്തംഭനം ഒഴിവാക്കാൻ സമവായ നീക്കം; ഇന്നെങ്കിലും അമിത് ഷാ രാജ്യസഭയിലെത്തുമോ?

5
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ തുടരുന്ന സഭാസ്തംഭനം അവസാനിപ്പിക്കാൻ രാജ്യസഭയിൽ കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് നിർണായക സമവായ നീക്കങ്ങൾ. രാജ്യസഭാ ചെയർമാന്റെ ഇടപെടലിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സഭയിൽ എത്തിയേക്കുമെന്നാണ് സൂചന.

വിദ്യാർത്ഥി സമരത്തിനിടയിലെ പോലീസ് നടപടിയിൽ പ്രതിപക്ഷം നൽകിയ പ്രതിഷേധത്തിന്മേൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിലും രാജ്യസഭയിലും പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ വികാരം ആഭ്യന്തര മന്ത്രിയെ അറിയിക്കാൻ രാജ്യസഭാധ്യക്ഷൻ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും സമവായ ശ്രമങ്ങൾ ആരംഭിച്ചത്.

വരുന്ന ചൊവ്വാഴ്ച എഫ് സി ആർ എ ബിൽ ചർച്ചക്കെടുക്കാൻ ഇരിക്കെ, സഭയിൽ ബഹളവും സഭാസ്തംഭനവും ഒഴിവാക്കണമെന്നാണ് ഭരണപക്ഷത്തിന്റെ തീരുമാനം. ബിൽ ചർച്ചയില്ലാതെ പാസാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഇന്ത്യാ സഖ്യത്തിലെ മറ്റ് കക്ഷികളും കോൺഗ്രസിനെ നിലപാട് അറിയിച്ചിട്ടുണ്ട്. ഇതോടെ സഭാ നടപടികൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ അമിത് ഷാ ഇന്നെത്തുമോ അതോ തിങ്കളാഴ്ച പ്രസ്താവന നടത്തുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

Content Highlights:
Efforts are underway in Rajya Sabha to resolve the ongoing Parliament stalemate. Following the Chairman’s intervention, Union Home Minister Amit Shah is expected to make a statement in both Houses regarding the opposition protests over police action during student agitations.