Home rss national malayalam പുതിയ വാർത്ത സമസ്ത സെന്റിനറി: ആശയ സമ്മേളനങ്ങള്‍ക്ക് തുടക്കം

സമസ്ത സെന്റിനറി: ആശയ സമ്മേളനങ്ങള്‍ക്ക് തുടക്കം

5
0

Source :- SIRAJLIVE NEWS

കോഴിക്കോട് | ശതാബ്ദി നിറവിലേക്ക് കടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായുള്ള ആശയ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. കേരളത്തിലുടനീളമുള്ള നൂറോളം കേന്ദ്രങ്ങളിലാണ് ഈ വിജ്ഞാന വിനിമയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് വെച്ചാണ് സമ്മേളന പരമ്പരക്ക് ഔദ്യോഗിക തുടക്കമായത്.

സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക പ്രാധാന്യമുള്ള നൂറിലധികം വ്യത്യസ്ത വിഷയങ്ങളെ മുന്‍നിര്‍ത്തിയാണ് വിവിധ കേന്ദ്രങ്ങളില്‍ ആശയ സമ്മേളനങ്ങള്‍ നടക്കുന്നത്. ചരിത്രത്തെയും വര്‍ത്തമാനകാല സാമൂഹിക പശ്ചാത്തലങ്ങളെയും ആഴത്തില്‍ വിശകലനം ചെയ്യുന്ന ഈ സമ്മേളനങ്ങള്‍, സമസ്ത മുന്നോട്ടുവെക്കുന്ന ആശയങ്ങളെയും നിലപാടുകളെയും സമൂഹത്തിലേക്ക് കൂടുതല്‍ പ്രകാശിതമാക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് തുടങ്ങിയ വിവിധ സംഘടനകളുടെ നേതൃനിരയിലുള്ള പ്രമുഖ നേതാക്കളും പണ്ഡിതന്മാരും വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ പ്രഭാഷണങ്ങള്‍ നിര്‍വഹിക്കും.

Content Highlights:
The centenary celebrations of Samastha Kerala Jem-Iyyathul Ulama have officially commenced with a series of ideological conferences. Key leaders and scholars gathered to discuss the historical journey and future vision of the organization. The events mark a major milestone for the community.