Home BUSINESS NEWS MALYALAM സമാജ്‌വാദി പാർട്ടിയിലും പിളർപ്പിന് സാധ്യത? നേതാക്കൾ ബിജെപിയിലേക്ക്

സമാജ്‌വാദി പാർട്ടിയിലും പിളർപ്പിന് സാധ്യത? നേതാക്കൾ ബിജെപിയിലേക്ക്

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിൻ്റെ സമാജ്‌വാദി പാര്‍ട്ടിയിലും പിളര്‍പ്പിന് സാധ്യതയെന്ന് റിപ്പോർട്ട്. സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഒ.പി. രാജ്ഭര്‍ അവകാശപ്പെട്ടു. അഴിമതിക്കേസുകളില്‍ സമര്‍ദം ശക്തമായതോടെ മുതിര്‍ന്ന എസ്‌പി നേതാവ് രാം ഗോപാല്‍ യാദവ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായി രാജ്ഭര്‍ പറഞ്ഞു.

ഇദേഹത്തിനൊപ്പം മറ്റ് നേതാക്കളും കൂറുമാറാന്‍ തയ്യാറെടുക്കുകയാണെന്നാണ് വിവരം. നിയമത്തിൻ്റെ കുരുക്ക് മുറുകുമ്പോള്‍ എസ്‌പി പരിഭ്രാന്തിയിലാവുകയാണെന്ന് രാജ്ഭര്‍ എക്‌സിലെ പോസ്റ്റില്‍ കുറിച്ചു. അതേസമയം ഒ.പി. രാജ്ഭറിൻ്റെ ആരോപണം സമാജ്‌വാദി പാർട്ടി എംപി രാം ഗോപാൽ തള്ളിക്കളഞ്ഞു.

വിമതർക്ക് മുന്നറിയിപ്പ്; മഹാരാഷ്ട്രയിലെ ജനങ്ങൾ വിശ്വാസ വഞ്ചന പൊറുക്കില്ലെന്ന് സഞ്ജയ് റൗട്ട്
2022 ലെ തെരഞ്ഞെടുപ്പിൽ, രാജ്ഭറിൻ്റെ സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിലായിരുന്നു, 19 സീറ്റുകൾ മത്സരിച്ചു. ആറ് സീറ്റുകൾ നേടി. പിന്നീട് രാജ്ഭർ പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച് എൻഡിഎയിൽ വീണ്ടും ചേരുകയായിരുന്നു.