Home LATEST NEWS malyalam പുതിയ വാർത്ത സര്‍ക്കാര്‍ ഇടപെട്ടു; കൊച്ചിയിലെ കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു

സര്‍ക്കാര്‍ ഇടപെട്ടു; കൊച്ചിയിലെ കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു

4
0

Source :- SIRAJLIVE NEWS

കൊച്ചി| കൊച്ചിയിലെ യുഎസ് ആസ്ഥാനമായുള്ള കോറോ ഹെല്‍ത്ത് സ്ഥാപനത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍ മരവിപ്പിച്ചത്. ഈ മാസം ആറിന് തിരുവനന്തപുരത്ത് തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തിലെ ചര്‍ച്ചയ്ക്കുശേഷം തുടര്‍ തീരുമാനമുണ്ടാകും. കോറോ ഹെല്‍ത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതുവരെ തല്‍സ്ഥിതി തുടരാനാണ് തീരുമാനം.

ഇന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കമ്പനി 900ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടത്. കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ അടയ്ക്കുകയും ചെയ്തു. ഇന്ന് രാവിലെ ജീവനക്കാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് പിരിച്ചുവിടല്‍ അറിഞ്ഞത്. പിരിച്ചുവിടുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നല്‍കിയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

മൂന്നു മാസത്തിനുള്ളില്‍ ജീവനക്കാര്‍ക്ക് കോമ്പന്‍സേഷന്‍ നല്‍കുമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാല്‍, തൊഴില്‍ മന്ത്രിയും ഉമാ തോമസ് എം എല്‍ എയും നടത്തിയ ഇടപെടലിനെ തുടര്‍ന്ന് പിരിച്ചുവിടല്‍ മരവിപ്പിക്കുകയായിരുന്നു.

Content Highlights:
The sudden layoff of nearly 900 employees at US-based Corro Health in Kochi and Kozhikode has been stayed following Kerala government intervention. The company closed its offices without prior notice, sparking widespread protests. A high-level meeting will be held on July 6 to reach a final decision.