Home rss business malayalam സഹകരണ വാരാഘോഷത്തിൽ നിന്ന് എം.എൽ.എയെ ഒഴിവാക്കിയ നടപടി തിരുത്തി; പുതിയ പോസ്റ്റർ പുറത്തിറക്കി

സഹകരണ വാരാഘോഷത്തിൽ നിന്ന് എം.എൽ.എയെ ഒഴിവാക്കിയ നടപടി തിരുത്തി; പുതിയ പോസ്റ്റർ പുറത്തിറക്കി

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പയ്യന്നൂരിലെ സഹകരണ വാരാഘോഷ പരിപാടിയിൽ നിന്ന് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയെ ഒഴിവാക്കിയ നടപടി സംഘാടകർ തിരുത്തി. സഹകരണ വകുപ്പിന്റെ കർശന ഇടപെടലിനെ തുടർന്നാണ് എം.എൽ.എയെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റർ പുറത്തിറക്കിയത്. പരിപാടിയിൽ അതത് പ്രദേശത്തെ എം.എൽ.എയെയോ എം.പിയെയോ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് നിർദേശിച്ച് സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാർ ഉത്തരവിറക്കിയിരുന്നു.

നേരത്തെ പയ്യന്നൂർ നഗരസഭാ ചെയർമാൻ സരിൻ ശശിയെയായിരുന്നു പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ നവംബർ 18നാണ് പയ്യന്നൂരിൽ സഹകരണ വാരാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.

സി.പി.ഐ.എം നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്ന ആരോപണം നേരത്തെ ശക്തമായിരുന്നു. സഹകരണ വകുപ്പിന്റെ ഉത്തരവിനെത്തുടർന്ന് തീരുമാനം മാറ്റിയതോടെ വിവാദത്തിന് പുതിയ വഴിത്തിരിവായിരിക്കുകയാണ്.