Source :- SIRAJLIVE NEWS
തിരുവനന്തപുരം | സി എം ആര്‍ എല്‍ എക്‌സാലോജിക് ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ ഉള്‍പ്പെടെ റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി).
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലും റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും കൊച്ചി സി എം എല്‍ ആര്‍ ഓഫീസിലും മറ്റുമാണ് റെയ്ഡ് നടത്തിയത്. സി എം ആര്‍ എല്‍ എം ഡി. ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും റെയ്ഡ് നടന്നു. തിരുവനന്തപുരത്തിനു പുറമെ, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും കേന്ദ്ര ഏജന്‍സി പരിശോധന നടത്തി.
സി എം ആര്‍ എല്‍ എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ്.







