Source :- SIRAJLIVE NEWS
തിരുവനന്തപുരം | തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ സി പി എം വിപുലീകൃത കമ്മിറ്റി യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരത്ത് ഇന്നും നാളെയുമായാണ് യോഗം നടക്കുക. കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ (സി പി എം കോവളം ഏരിയ കമ്മിറ്റി ഓഫീസ്) ആണ് യോഗം ചേരുന്നത്. ഇന്ന് രാവിലെ 10ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
എറണാകുളം ജില്ലയിലേത് ഇന്ന് രാവിലെ 9.30ന് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനു സമീപം ആല്‍ഫ പ്ലസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടും. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനാണ് ഉദ്ഘാടകന്‍. നാളെ വൈകിട്ട് അഞ്ചിന് തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷന് സമീപം മാണിക്കനാംപറമ്പ് മൈതാനത്ത് പൊതുസമ്മേളനം നടക്കും.
തൃശൂരിലേത് ഇന്ന് രാവിലെ തൃശൂര്‍ നളിനം ഓഡിറ്റോറിയത്തില്‍ (ബേബിജോണ്‍ നഗര്‍) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ഖാദര്‍ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിക്കും.
Content Highlights: The CPI M extended district committee meetings begin today in Thiruvananthapuram, Ernakulam, and Thrissur districts. Top party leaders are attending the sessions to discuss key organizational activities and political strategies. Detailed discussions and report presentations will take place over the meeting duration.




