Home rss national malayalam പുതിയ വാർത്ത സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; പിണറായി വിജയന്റെ അപ്പീലില്‍ സുപ്രീംകോടതി ബുധനാഴ്ച വാദം കേള്‍ക്കും

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; പിണറായി വിജയന്റെ അപ്പീലില്‍ സുപ്രീംകോടതി ബുധനാഴ്ച വാദം കേള്‍ക്കും

4
0

Source :- SIRAJLIVE NEWS

കൊച്ചി| സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അപ്പീലില്‍ സുപ്രീംകോടതി ബുധനാഴ്ച വാദം കേള്‍ക്കും. വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി മോഹന എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാവും കേസ് പരിഗണിക്കുക. മുന്‍മന്ത്രി മുഹമ്മദ് റിയാസ്, ടി വീണ ടി എന്നിവരുടെ ഹരജികളും ബുധനാഴ്ച പരിഗണിക്കും.

വെള്ളിയാഴ്ച ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)പിണറായി വിജയന് നോട്ടീസ് നല്‍കിയെങ്കിലും സുപ്രീംകോടതി ഹരജി പരിഗണിക്കുന്നത് വരെ ഹാജരാകേണ്ടതില്ലെന്നായിരുന്നു പിണറായിയുടെ നിലപാട്. ബുധനാഴ്ച കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് ചോദ്യം ചെയ്യലില്‍ അദ്ദേഹം ഹാജരാകുമോ എന്നതില്‍ക്കൂടി നിര്‍ണായകമാകും.

വിജിലന്‍സ് എഫ്‌ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പിണറായി വിജയന്‍, മുഹമ്മദ് റിയാസ്, ടി വീണ എന്നിവര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു.

Content Highlights:
The Supreme Court will hear the appeal filed by Pinarayi Vijayan and others in the CMRL-Exalogic case on Wednesday. A special bench has been constituted to consider the petitions challenging vigilance proceedings. The outcome will determine the next steps regarding the Enforcement Directorate notice.