Home rss national malayalam പുതിയ വാർത്ത സിജെപിയുടെ ‘ലഹ്‌റ ദോ തിരംഗ’ റാലി ഇന്ന്; പിന്തുണ പ്രഖ്യാപിച്ച് എഎപി

സിജെപിയുടെ ‘ലഹ്‌റ ദോ തിരംഗ’ റാലി ഇന്ന്; പിന്തുണ പ്രഖ്യാപിച്ച് എഎപി

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  അറസ്റ്റിലായ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിജെപി ഇന്ന് ഡല്‍ഹിയിലും മുംബൈയിലും ‘ലഹ്‌റ ദോ തിരംഗ’ റാലി സംഘടിപ്പിക്കും. സിജെപി പ്രതിഷേധം തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിനു പിന്നാലെ 11 പേര്‍ക്ക് പ്രതിഷേധിക്കാന്‍ അനുമതി നല്‍കുമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. വൈകുന്നേരം അഞ്ചിന് ദേശീയ പതാകയുമായി സെന്‍ട്രല്‍ പാര്‍ക്കില്‍ ഒത്തുകൂടാനാണ് സിജെപി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

മാര്‍ച്ചിന് മുന്നോടിയായി, കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്ക് ഇന്നും നാളെയും അടച്ചിടുമെന്ന് ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ അറിയിച്ചു. സിജെപി മാര്‍ച്ചിന് ആം ആദ്മി പാര്‍ട്ടി (എഎപി) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈ ആസാദ് മൈതാനത്ത് ‘ലഹ്‌റ ദോ തിരംഗ’ റാലി സംഘടിപ്പിക്കുന്നതിനായി സിജെപിക്ക് മുംബൈ പോലീസ് വ്യാഴാഴ്ച രാത്രിയാണ് അനുമതി നല്‍കിയത്. ആസാദ് മൈതാനത്ത് മാത്രമായിരിക്കും പ്രതിഷേധം നടക്കുകയെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡിസിപി മനീഷ് കല്‍വാനിയ അറിയിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍ അതിക്രമിച്ചുകയറി മുദ്രാവാക്യം വിളിച്ചതിന് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ബുധനാഴ്ച അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ജന്തര്‍മന്തറിന് പ്രതിഷേധ വേദിയെന്ന പദവി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ച് തൊട്ടടുത്ത ദിവസമാണ് അറസ്റ്റുകള്‍ നടന്നത്.

Content Highlights: Citizens for Justice and Peace (CJP) is organizing the ‘Lahra Do Tiranga’ rally in Delhi and Mumbai to support arrested leaders Ashutosh Ranka and Sourav Das. The Delhi High Court declined to stop the protest, leading police to grant limited permissions. AAP has declared support for the march.