Home rss national malayalam പുതിയ വാർത്ത സിറാജ്: ഓര്‍മകള്‍ അയവിറക്കി കാന്തപുരം ഉസ്താദ്

സിറാജ്: ഓര്‍മകള്‍ അയവിറക്കി കാന്തപുരം ഉസ്താദ്

4
0

Source :- SIRAJLIVE NEWS

കോഴിക്കോട് | 42 വര്‍ഷം മുമ്പ് സിറാജ് പിറവിയെടുത്ത സാഹചര്യം വികാര വായ്പോടെ ഓര്‍ത്തെടുത്ത് കാന്തപുരം ഉസ്താദ്. സിറാജ് പ്രചാരണ ക്യാമ്പയിനിനോടനുബന്ധിച്ച് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ സ്റ്റേറ്റ്- സര്‍ക്കിള്‍ തലം വരെയുള്ള നേതൃനിരയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ഓര്‍മകള്‍ അയവിറക്കിക്കൊണ്ടുള്ള ഉസ്താദിന്റെ പ്രസംഗം.

സമസ്തയുടെ നിലപാടുകള്‍ വാര്‍ത്തകളായി നല്‍കിയിട്ടും മറ്റു പത്രങ്ങള്‍ പുറം ലോകത്തെ അറിയിക്കാന്‍ മടി കാണിച്ച ഘട്ടത്തിലാണ് സമുന്നതരായ നേതൃത്വം സിറാജ് എന്ന ആശയം മുന്നോട്ടുവെച്ചത്. കണ്ണിയത്ത് ഉസ്താദിന്റേയും ശംസുല്‍ ഉലമയുടേയും കോട്ടുമല ഉസ്്താദിന്റേയും ഉറച്ച തീരുമാനമായിരുന്നു ഇത്തരമൊരു വിപ്ലവത്തിന് നിദാനം. പ്രസ്ഥാനം കഠിനമായ വെല്ലുവിളികള്‍ നേരിട്ട ഘട്ടത്തെ പ്രതിരോധിച്ചതില്‍ സിറാജ് വലിയ പങ്കുവഹിച്ചുണ്ട്. മറ്റു അച്ചടി മാധ്യമങ്ങള്‍ പോലും വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ അഭിമാനത്തോടെ നിലയുറപ്പിക്കാന്‍ സാധിക്കുന്നുവെന്നത് സിറാജിന് ശിലപാകിയ മഹാരഥന്‍മാരായ പണ്ഡിതരുടെ ശ്രേഷ്ഠതയുടെ ഭാഗം കൂടിയാണെന്നും കാന്തപുരം ഉസ്താദ് പറഞ്ഞു.

സിറാജ് നിര്‍വഹിക്കുന്നത് കാലോചിത ദൗത്യമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി വ്യക്തമാക്കി. സാങ്കേതികവിദ്യ എത്ര പുരോഗമിച്ചിട്ടുണ്ടെങ്കിലും ആഴമേറിയ വായനയുടെ ഇടം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം, കഴിഞ്ഞ ഒന്നര മാസത്തോളമായി ആരംഭിച്ച സിറാജ് ക്യാമ്പയിന്‍ സമാപനത്തിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സംസ്ഥാനത്തെ 24 യൂനിറ്റുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ്.

ജില്ലകളില്‍ മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ജില്ലകള്‍ തന്നെയാണ് ഇഞ്ചോടിഞ്ച് പോരാടുന്നത്. കണ്ണൂര്‍ ജില്ലയിലെ വിളക്കോട്ടൂര്‍, ബാഫഖി നഗര്‍, കൊല്ലത്തെ തഴവ കുറ്റിപ്പുറം, കോഴിക്കോട് സൗത്തിലെ ചാലിയം, മലപ്പുറം ഈസ്റ്റിലെ കോളനി റോഡ്, അത്താണിക്കല്‍, പറവൂര്‍, മോങ്ങം, ചിറയില്‍ ചുങ്കം, വടശ്ശേരി, പെരിമ്പലം, പെരിന്താറ്റിരി, വീമ്പൂര്‍, കരുളായി ടൗണ്‍ എന്നിവയും മലപ്പുറം വെസ്റ്റിലെ സി കെ നഗര്‍, ഇന്ത്യനൂര്‍, കുന്നത്ത് മഹല്ല്, ഇരിങ്ങല്ലൂര്‍ കോട്ടപ്പറമ്പ്, പറമ്പില്‍ പീടിക, ആട്ടീരി, മെമാട്ടുപാറ, കൂഫ, തലക്കടത്തൂര്‍ എന്നീ യൂനിറ്റുകളാണ് ഇതുവരെയുള്ള കണക്കനുസരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചത്. നിശ്ചിത കോപ്പി പൂര്‍ത്തീകരിച്ച് മലപ്പുറം ഈസ്റ്റിലെ നെടിയിരുപ്പ് യൂനിറ്റും വെസ്റ്റിലെ ചെങ്ങാനി യൂനിറ്റും സംസ്ഥാനത്തെ ആദ്യ സെന്റിനറി യൂനിറ്റുകളായി മാറി. മലപ്പുറം വെസ്റ്റിലെ വേങ്ങര സോണും ഈസ്റ്റിലെ കൊണ്ടോട്ടി സോണും ആയിരം പ്ലസ് സോണുകളായി.

കുഴിമണ്ണ, നെടിയിരുപ്പ്, എളങ്കൂര്‍, ഒതുക്കുങ്ങല്‍, മൂന്നിയൂര്‍, ഇരിങ്ങല്ലൂര്‍ എന്നിവയാണ് മുന്നേറുന്ന സര്‍ക്കിള്‍ ഘടകങ്ങള്‍.

Content Highlights:
Kanthapuram AP Aboobacker Musliyar shared cherished nostalgic memories regarding the foundation and evolution of Siraj Daily. He highlighted the landmark moments and the cultural impact of the publication over the years. The reflections emphasize Siraj’s vital role in Kerala’s media landscape.