Source :- SIRAJLIVE NEWS

തി​രു​വ​ന​ന്ത​പു​രം| ചി​ന്ന​ക്ക​നാ​ലി​ലെ സൂ​ര്യ​നെ​ല്ലി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല​പ്പെ​ട്ട മാ​രി​യു​ടെ കു​ടും​ബ​ത്തി​ന് ആ​ദ്യ​സ​ഹാ​യ​മാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് വ​നം​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ.

മാ​രി​യു​ടെ കു​ട്ടി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം വ​നം​വ​കു​പ്പ് ഏ​റ്റെ​ടു​ക്കുമെന്നും മന്ത്രി പറഞ്ഞു. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​നെ കു​ട്ടി​ക​ളു​ടെ മെ​ൻ​ഡ​റാ​യി നിയോഗിക്കുമെന്നും എ​ല്ലാ മാ​സ​വും 5000 രൂ​പ വീ​തം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ റേ​ഷ​ൻ സം​വി​ധാ​നം സൗ​ജ​ന്യ​മാ​ക്കു​മെ​ന്നും മന്ത്രി വ്യക്തമാക്കി. മ​നു​ഷ്യ-​വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​മ​ഗ്ര പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കും. മു​ന്പ് മൃ​ഗ​ങ്ങ​ൾ കാ​ട്ടി​നു​ള്ളി​ൽ ആ​യി​രു​ന്നു. ഇ​പ്പോ​ൾ ജ​നവാസമേ​ഖ​ല​യി​ൽ ത​ന്നെ തു​ട​രു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Content Highlights:
Forest Minister Shibu Baby John announced Rs 5 lakh financial aid for the family of Mari who died in a wild elephant attack at Chinnakkanal. The forest department will adopt Mari’s children and assign a mentor along with a monthly stipend of Rs 5000. A comprehensive plan will be presented to the PM regarding the human wildlife conflict.