Source :- SIRAJLIVE NEWS
സ്കോളർഷിപ്പിൽ യു കെയിൽ പഠിക്കാൻ ഇന്ത്യൻ വിദ്യാർഥികൾക്ക് അവസരമൊരുങ്ങുന്നു. ഇന്ത്യയുൾപ്പെടെയുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഷെഫീൽഡ് യൂനിവേഴ്‌സിറ്റി ഒന്പത് ലക്ഷം വരെ സ്‌കോളർഷിപ്പ് നൽകുന്നു.
അടുത്ത വർഷം സെപ്തംബറിൽ ആരംഭിക്കുന്ന മുഴുസമയ ബിരുദാനന്തര ബിരുദ കോഴ്സിന് ചേരുന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭ്യമാകുക. ഇതിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് യു കെയിലെ ബിരുദാനന്തര പഠനത്തിന് സാന്പത്തിക സഹായം നൽകുകയാണ് സ്കോളർഷിപ്പ് കൊണ്ട് യൂനിവേഴ്സിറ്റി ലക്ഷ്യം വെക്കുന്നത്.
യോഗ്യത
അപേക്ഷകർക്ക് യു കെയിൽ ബിരുദാനന്തര ബിരുദ പഠനത്തിനുള്ള ഓഫർ ലെറ്റർ ഉണ്ടായിരിക്കണം.
കഴിഞ്ഞ മൂന്ന് വർഷമായി യോഗ്യതയുള്ള രാജ്യത്തോ പ്രദേശത്തോ സ്ഥിര താമസക്കാരായിരിക്കണം.
ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, കെനിയ, നൈജീരിയ, ദക്ഷിണ കൊറിയ, തായ്‌വാൻ, തായ്‌ലാൻഡ്, തുർക്കിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.
അടുത്ത വർഷം ജൂലൈ ആറിന് വിദ്യാർഥികൾ ഷെഫീൽഡ് യൂനിവേഴ്‌സിറ്റി ഓഫർ സ്വീകരിക്കണം. സ്കോളർഷിപ്പിന്റെ ഭാഗമായി ഇവർക്ക് ട്യൂഷൻ ഫീസിളവ് നൽകും.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, ഓൺലൈൻ, വിദൂര പഠനം, ക്രോസ്വേസ്, ഇറാസ്മസ് മുണ്ടസ് കോഴ്‌സുകൾക്ക് സ്കോളർഷിപ്പ് ലഭിക്കില്ല.
വ്യവസ്ഥകൾ
ഷെഫീൽഡ് യൂനിവേഴ്‌സിറ്റിയിൽ മുഴുസമയ വിദ്യാർഥികളായിരിക്കണം.
യൂനിവേഴ്‌സിറ്റി ഓഫ് ഷെഫീൽഡ് ഇന്റർനാഷനൽ കോളജിലെ വിദ്യാർഥികൾക്കും സ്‌കോളർഷിപ്പ് ലഭ്യമാണ്.
രണ്ട് വർഷത്തെ മാസ്റ്റേഴ്‌സ് പ്രോഗ്രാമിൽ ചേർന്ന വിദ്യാർഥികൾക്ക്, ആദ്യ വർഷം വിജയകരമായി പൂർത്തിയാക്കിയാൽ, രണ്ടാം വർഷത്തിൽ 7,000 പൗണ്ട് സ്‌കോളർഷിപ്പ് ലഭ്യമാകും.
Content Highlights:
The University of Sheffield is offering scholarships worth up to 9 lakh rupees for Indian students pursuing full-time postgraduate courses. Eligible candidates must hold an offer letter and accept it by July 6 next year. The award is provided as a tuition fee waiver for selected master degrees.




