Home rss national malayalam പുതിയ വാർത്ത സ്പായുടെ മറവില്‍ സാമ്പത്തിക തട്ടിപ്പുകളും സെക്സ് റാക്കറ്റും; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

സ്പായുടെ മറവില്‍ സാമ്പത്തിക തട്ടിപ്പുകളും സെക്സ് റാക്കറ്റും; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| സംസ്ഥാനത്ത് സ്പാകളുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിലാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്പാകള്‍ കൂടുതലുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യാതൊരു ലൈസന്‍സുമില്ലാതെ പല സ്പാകളും ഒരു ബോര്‍ഡും വച്ച് പ്രവര്‍ത്തനം നടത്തിവരികയാണ്. ഇതിനെല്ലാമെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്പായുടെ മറവില്‍ നിരവധി സാമ്പത്തിക തട്ടിപ്പുകളും സെക്സ് റാക്കറ്റും പ്രവര്‍ത്തിക്കുന്നതായി മനസിലാക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതിനെതിരെ ഉടന്‍ നടപടി സ്വീകരിക്കും. കളമശേരിയിലെ സ്പായിലെ കൂട്ടബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, കളമശേരി ബലാത്സംഗക്കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായി ലൈംഗിക പീഡനം നടത്തിയെന്ന് യുവതി മൊഴി നല്‍കി. അറസ്റ്റിലായ നാലു പ്രതികളെയും യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നീ പ്രതികളുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും.

Content Highlights:
Home Minister Ramesh Chennithala ordered a strict crackdown on illegal spas in Kerala following the Kalamassery gang rape. He highlighted Kochi as a major hub for unlicensed spas operating sex rackets and financial frauds. Police recorded the victim’s detailed statement and identified four suspects.