Home rss national malayalam പുതിയ വാർത്ത സ്വകാര്യ ബസ് മെട്രോ പില്ലറില്‍ ഇടിച്ച് അപകടം; അഞ്ചുപേര്‍ക്ക് പരുക്ക്

സ്വകാര്യ ബസ് മെട്രോ പില്ലറില്‍ ഇടിച്ച് അപകടം; അഞ്ചുപേര്‍ക്ക് പരുക്ക്

5
0

Source :- SIRAJLIVE NEWS

കൊച്ചി| പത്തടിപ്പാലത്ത് മെട്രോ പില്ലറില്‍ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രാവിലെ 10.30 ഓടെയാണ് മെട്രോ സ്റ്റേഷന് സമീപം അപകടമുണ്ടായത്. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലറിലും സമീപത്തെ സുരക്ഷാവേലിയിലും ഇടിച്ചത്.

അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ക്കും മുന്‍ഭാഗത്തുണ്ടായിരുന്നവര്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Content Highlights:
Five people were injured when a private bus crashed into a Kochi Metro pillar at Pathadipalam. The Aluva-bound bus lost control and hit the safety fence near the station. The injured driver and passengers were rushed to a nearby hospital.