Home LATEST NEWS malyalam പുതിയ വാർത്ത സ്വയം വിമര്‍ശനമാണ് നടത്തിയത്; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സി പി ജോണ്‍

സ്വയം വിമര്‍ശനമാണ് നടത്തിയത്; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സി പി ജോണ്‍

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കാശില്ലാത്ത ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ പ്രശ്നം മനസിലാക്കാന്‍ താന്‍ അടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ പരാജയപ്പെട്ടു എന്ന സ്വയം വിമര്‍ശനമാണ് നടത്തിയതെന്നാണ് വിശദീകരണം. പ്രസ്താവനയുടെ വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഓര്‍മിപ്പിച്ചപ്പോള്‍ എണ്ണമിട്ട് അത് നിങ്ങള്‍ നടത്തിയ പ്രസംഗമാകുമെന്നായിരുന്നു മറുപടി.

കേരളത്തിലെ സ്ത്രീകള്‍ പൊതുഗതാഗത രംഗത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ട് ആര്‍ക്കും മനസിലാക്കാന്‍ കഴിഞ്ഞില്ല. അത് മനസിലാക്കിയത് രാഹുല്‍ ഗാന്ധി മാത്രമാണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു പദ്ധതി പ്രാവര്‍ത്തികമായത്. അതിനെ അഭിനന്ദിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസം ഇനിയും മെച്ചപ്പെടാനുണ്ട്. ദാരിദ്ര്യത്തെ മറികടക്കാന്‍ നല്ല വിദ്യാഭ്യാസം വേണമെന്നത് കൊണ്ടാണ് സ്വകാര്യ സ്‌കൂളുകളില്‍ തള്ളിക്കേറ്റമനുഭവപ്പെടുന്നതെന്നും സി പി ജോണ്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ വിശദീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പൊതുഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഇനിയും മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇത് ജനങ്ങളുടെ അവകാശമാണ്. തങ്ങളെ പോലെ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് വരരുതെന്ന് രക്ഷാകര്‍ത്താക്കള്‍ ആഗ്രഹിക്കുന്നു. ഒന്നും ഔദാര്യമാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സി പി ജോണ്‍ വിശദീകരിച്ചു.

കെ എസ് ആര്‍ ടി സി പ്രിയദര്‍ശിനി ബസ് യാത്രാസൗജന്യ പദ്ധതിയെയും അത് ഉപയോഗപ്പെടുത്തുന്ന സ്ത്രീകളെയും അവഹേളിക്കുന്ന രീതിയിലുള്ള ഗതാഗത മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ‘കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം പാലക്കാട് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ‘കാശു വേണ്ടാത്ത കെ എസ് ആര്‍ ടി സി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുകയാണ്. എന്നാല്‍ മക്കളെ ഫീസ് നല്‍കേണ്ട സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ക്കും. അസുഖം വരുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ പോകാതെ ഭര്‍ത്താവിനെയും അച്ഛനെയും കൊണ്ടുപോയി സര്‍ക്കാര്‍ ആശുപത്രി വരാന്തയില്‍ കിടത്തും. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുകയാണ്.’- ഇങ്ങനെ പോയി മന്ത്രിയുടെ പരാമര്‍ശം.

Content Highlights:
CMP leader C P John clarified that his controversial statement was an act of self-criticism rather than an attack. He stated that his intention was to strengthen internal discussion within the party context. The clarification aims to put an end to the ongoing political debates surrounding his speech.