Home rss national malayalam പുതിയ വാർത്ത സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി കേരള സര്‍ക്കാര്‍

സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി കേരള സര്‍ക്കാര്‍

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി കേരള സര്‍ക്കാര്‍. വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് കേരളത്തില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നു ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരിക്കുന്നത്.

വന്ദേമാതരം പൂര്‍ണമായും ആലപിക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് തള്ളിയാണ് കേരളത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ ഈ തീരുമാനം നടപ്പാക്കുന്നത്. വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നിര്‍ദേശങ്ങള്‍ പിന്‍പറ്റിയാണ് തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്തയച്ചത്. സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും ദേശീയ ഗാനവും എന്ന ക്രമത്തില്‍ ആലപിക്കണമെന്നായിരുന്നു പുതിയ മാര്‍ഗനിര്‍ദേശം. സംസ്ഥാന ഗീതം ഇല്ലെങ്കില്‍ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്.

വന്ദേമാതരത്തില്‍ യഥാര്‍ത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂര്‍ണ്ണമായി ആലപിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കന്റുമാണ്. ദേശീയ ഗാനം അലപിക്കുമ്പോള്‍ അതിന്റെ വരികളും ചിഹ്നങ്ങളും അടക്കം ശ്രദ്ധിച്ച് തന്നെ ആലപിക്കണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദേശം അയച്ചതോടൊപ്പം സംസ്ഥാനങ്ങള്‍ അവര്‍ക്ക് കീഴിലുള്ള കേന്ദ്രങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങല്‍ നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം അിയിച്ചിരുന്നു. ഈ നിര്‍ദ്ദേശമാണ് സംസ്ഥാനം അതേപടി അംഗീകരിച്ചത്.

Content Highlights:
The Kerala government has made the full singing of Vande Mataram mandatory for Independence Day celebrations. Chief Secretary issued a letter to the local self-government department following central government guidelines. The directives require all six stanzas to be sung in official sequence.