Home LATEST NEWS malyalam പുതിയ വാർത്ത ഹണിമൂണ്‍ യാത്രക്കിടെ മലപ്പുറത്തെ യുവാവ് ശ്രീലങ്കയില്‍ മരിച്ചു

ഹണിമൂണ്‍ യാത്രക്കിടെ മലപ്പുറത്തെ യുവാവ് ശ്രീലങ്കയില്‍ മരിച്ചു

3
0

Source :- SIRAJLIVE NEWS

മലപ്പുറം | പത്ത് ദിവസം മുമ്പ് വിവാഹിതനായ യുവാവ് ഹണിമൂണ്‍ യാത്രക്കിടെ ശ്രീലങ്കയില്‍ മരിച്ചു. സ്‌കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മലപ്പുറം വേങ്ങര പറപ്പൂര്‍ റോഡ് സ്വദേശി എ കെ മുഹമ്മദ് ഇര്‍ഫാന്‍ ആണ് മരിച്ചത്. ഭാര്യയും സുഹൃത്തുക്കളും ഇര്‍ഫാന്റെ ഒപ്പമുണ്ടായിരുന്നു.

സ്‌കൂബ ഡൈവിംഗ് നടത്തുന്നതിനിടെ കടലില്‍ വെച്ച് ഹൃദയാഘാതമുണ്ടായി എന്നാണ് നിഗമനം. അവശനിലയിലായ ഇര്‍ഫാനെ കരക്കെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊളംബോയിലെ ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Content Highlights:
A 25-year-old newlywed from Malappuram Vengara died during a scuba diving trip in Sri Lanka. AK Mohammed Irfan reportedly suffered a heart attack while underwater on his honeymoon. His body is currently kept at a hospital in Colombo awaiting post-mortem procedures before repatriation.