Home rss national malayalam പുതിയ വാർത്ത ഹാര്‍ബറിലെ ശുചിമുറി ടാങ്കില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രകോപനമായത് ചീത്തവിളിച്ചത്

ഹാര്‍ബറിലെ ശുചിമുറി ടാങ്കില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രകോപനമായത് ചീത്തവിളിച്ചത്

5
0

Source :- SIRAJLIVE NEWS

കൊല്ലം |  ശക്തികുളങ്ങര ഹാര്‍ബറിലെ ശുചിമുറി ടാങ്കില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ്. ചവറ കൊട്ടുകാട് സ്വദേശി നിസാര്‍ (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊട്ടിയം സ്വദേശി ശ്യാംജിത്ത് അറസ്റ്റിലായി. നിസാറിനെ കൊലപ്പെടുത്തി ടാങ്കില്‍ തള്ളുകയായിരുന്നുവെന്നു പ്രതി സമ്മതിച്ചു. ഇയാളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി.

കഴിഞ്ഞ മാസം 30 ന് ഹാര്‍ബറിലെ ശുചിമുറി മാലിന്യം നീക്കം ചെയ്യാന്‍ സ്ലാബ് തുറന്നപ്പോഴാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. ഉടന്‍ തൊഴിലാളികള്‍ ശക്തികുളങ്ങര പോലീസില്‍ വിവരം അറിയിച്ചു. പൂര്‍ണമായും ജീര്‍ണിച്ച നിലയിലായിരുന്ന മൃതദേഹം മൃഗത്തിന്റേതാണെന്നായിരുന്നു ആദ്യം കരുതിയത്. തുടര്‍ന്ന് വെറ്ററിനറി സര്‍ജനെത്തി പരിശോധിച്ചപ്പോള്‍ മൃഗത്തിന്റേതല്ലെന്നു തെളിഞ്ഞു. വീണ്ടും തിരച്ചില്‍ നടത്തിയപ്പോള്‍ തലയോട്ടി കണ്ടെത്തി. ഹാര്‍ബറിലെ ശുചിമുറികള്‍ വാടകയ്ക്കു നല്‍കുന്നയാളാണ് കൊല്ലപ്പെട്ട നിസാര്‍. ഇയാള്‍ അവിടെത്തന്നെയായിരുന്നു താമസം. ഹാര്‍ബറിലെ ശുചിമുറിയുടെ കരാര്‍ എടുത്തിരുന്നയാളുടെ ഡ്രൈവറായിരുന്നു അറസ്റ്റിലായ ശ്യാംജിത്ത്.

സംഭവദിവസം പ്രതിയെ നിസാര്‍ ചീത്ത വിളിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത പ്രതി നിസാറിനെ ആദ്യം കൈ ഉപയോഗിച്ച് മര്‍ദിക്കുകയും പിന്നീട് ശുചിമുറിയില്‍ വച്ചിരുന്ന കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയശേഷം മൃതദേഹം പായയില്‍ പൊതിഞ്ഞ് സമീപത്തെ ടാങ്കിന്റെ മൂടി തുറന്ന് അതില്‍ തള്ളുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും മറ്റുതെളിവുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്യാംജിത്ത് പിടിയിലായത്.

Content Highlights: Police confirmed that human remains found in a toilet tank at Shaktikulangara harbor belong to Nisar who was murdered. Accused Shyamjit was arrested after admitting he assaulted and killed Nisar following an argument. CCTV evidence led to his capture and police conducted evidence collection.