Home rss business malayalam ഹിജാബ് മതാചാരമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി; യുപി സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി

ഹിജാബ് മതാചാരമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി; യുപി സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഹിജാബ് ഇസ്‌ലാമിലെ അനിവാര്യമായ മതാചാരമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹരജിയിൽ ഉത്തർപ്രദേശ് സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. അതേസമയം, അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം ഒരു നിയമപരമായ കീഴ്‌വഴക്കമായി കണക്കാക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മുസ്‌ലിം സ്ത്രീകളുടെ സംഘടനയായ മുസ്‌ലിം വിമൻസ് സ്റ്റഡി സർക്കിൾ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് നവംബർ 20ന് നോട്ടീസ് അയച്ചത്. 2022ലെ കർണാടക ഹിജാബ് കേസിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കൊപ്പം ഈ ഹരജിയും പരിഗണിക്കാൻ മാറ്റിവെച്ചിട്ടുണ്ട്.

സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്ലസ് വൺ പ്രവേശനം തേടിയ വിദ്യാർഥിനിയുടെ ഹരജി അലഹബാദ് ഹൈക്കോടതി 2026 ഓഗസ്റ്റ് 21നാണ് തള്ളിയത്. ഹിജാബ് ധരിക്കണമെന്ന നിലപാടിനെ തുടർന്ന് സ്കൂളിൽ പ്രവേശനം നിഷേധിച്ചെന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി.

ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിലെ അനിവാര്യമായ മതാചാരമല്ലെന്നും അത് ധരിക്കാത്തതുകൊണ്ട് ഒരാളുടെ മതവിശ്വാസത്തിന് കോട്ടം സംഭവിക്കില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സമാനമായ കേസുകളിൽ വിവിധ ഹൈക്കോടതികൾ സ്വീകരിച്ച നിലപാടുകളും വിധിയിൽ പരാമർശിച്ചിരുന്നു.

ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് ഇപ്പോൾ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിന്റെ വിശദീകരണം തേടിയിരിക്കുന്നത്. ഹിജാബ് സംബന്ധിച്ച നിയമപരമായ തർക്കത്തിൽ സുപ്രീം കോടതിയുടെ തുടർനടപടികൾ നിർണായകമാകും.