Home rss national malayalam പുതിയ വാർത്ത ഹൂതിയില്‍ നിന്ന് പ്രദേശങ്ങള്‍ തിരിച്ചുപിടിക്കല്‍; നീക്കം ഊര്‍ജിതമാക്കി യെമന്‍ സേന

ഹൂതിയില്‍ നിന്ന് പ്രദേശങ്ങള്‍ തിരിച്ചുപിടിക്കല്‍; നീക്കം ഊര്‍ജിതമാക്കി യെമന്‍ സേന

4
0

Source :- SIRAJLIVE NEWS

സന | ഹൂതി പോരാളികളില്‍ നിന്ന് പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള നീക്കം ഊര്‍ജിതമാക്കി സഊദി പിന്തുണയുള്ള യെമന്‍ സേന. ‘ഡോണ്‍ ഓഫ് യെമന്‍’ സൈനിക നീക്കത്തിന്റെ ഭാഗമായി, തായിസ് (Taiz) പ്രവിശ്യയില്‍ ജബല്‍ ഹബാഷി (Jabal Habashi) മേഖലയിലുള്ള ഏറ്റവും ഉയരമേറിയ കൊടുമുടിക്കു മേല്‍ സൈനിക സാന്നിധ്യം ശക്തമാക്കി.

സഊദി അറേബ്യക്കെതിരായ മിസൈല്‍ ഭീഷണികളുടെ ഉറവിടം ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയും (Sanaa) സാദ (Saada), അംറാന്‍ (Amran) എന്നീ ഗവര്‍ണറേറ്റുകളുമാണെന്ന് സഊദി നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കുന്നു.

അതിനിടെ, ഇറാനുമായുള്ള യുദ്ധം ‘നല്ല രീതിയിലോ അത്ര നല്ലതല്ലാത്ത രീതിയിലോ’ അവസാനിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഏതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് എല്ലാവരും ഉടന്‍ തന്നെ അറിയുമെന്നും മേരിലാന്‍ഡില്‍ നടത്തിയ പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു.

Content Highlights:
Yemeni government forces have intensified military operations to reclaim strategic territories from Houthi control. The offensive aims to restore stability and secure key positions across affected regions. Military leaders report steady progress as clashes continue in critical areas.