Home rss national malayalam പുതിയ വാർത്ത ഹൈക്കോടതി നിര്‍ദ്ദേശം: ശുഐബ് വധക്കേസ് വിചാരണ ഏഴിന് തലശേരി കോടതിയില്‍ പുനരാരംഭിക്കും

ഹൈക്കോടതി നിര്‍ദ്ദേശം: ശുഐബ് വധക്കേസ് വിചാരണ ഏഴിന് തലശേരി കോടതിയില്‍ പുനരാരംഭിക്കും

4
0

Source :- SIRAJLIVE NEWS

തലശേരി | കുറ്റാരോപിതരുടെ തടസ ഹരജിയെ തുടര്‍ന്ന് പല തവണ മാറ്റി വച്ച മട്ടന്നൂര്‍ എടയന്നൂരിലെ എസ് പി ശgഐബ് വധക്കേസിന്റെ വിചാരണ, നേരത്തെ കേസ് പരിഗണിച്ച് വന്ന തലശ്ശേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഈ മാസം ഏഴിന് പുനരാരംഭിക്കും.

തുടര്‍ വിചാരണക്കുള്ള തീയതിയും സാക്ഷികള്‍ക്കുള്ള സമന്‍സ് അറിയിപ്പുകളും മറ്റ് നടപടികളും അന്നുണ്ടാവും. നേരത്തെ കേസില്‍ വിചാരണ നടന്ന മൂന്നാം കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു വിചാരണ വീണ്ടും മുന്നാം കോടതി മുമ്പാകെ എത്തുന്നത്.

നേരത്തെ വിചാരണ തുടങ്ങി ഏതാനും സാക്ഷികളെ വിസ്തരിച്ചപ്പോഴാണ് വിചാരണ കോടതി മാറ്റണമെന്നും ഒന്നാം സാക്ഷിമൊഴി നല്‍കിയത് തെളിവ് നിയമത്തിലെ 137ാം വകുപ്പ് അനുശാസിക്കുന്ന രീതിയിലല്ലെന്നുമായിരുന്നു പ്രതിഭാഗം ഉന്നയിച്ച വാദം. കേസില്‍ 3 സാക്ഷികളെ വിചാരണ കോടതി വിസ്തരിച്ചതില്‍ ഒരു സാക്ഷിയെ പ്രതിഭാഗം ക്രോസ് വിസ്താരം നടത്തി.

ഇതിനിടയിലായിരുന്നു വിവാദം. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള മൂന്നു പ്രതികള്‍ തടസ്സ ഹരജിയുമായി മേല്‍ക്കോടതിയെ സമീപിച്ചു. തലശേരി മൂന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നീതിപൂര്‍വം നടക്കില്ലെന്നായിരുന്നു പ്രതികളുടെ വാദം. എന്നാല്‍ ജഡ്ജിക്കെതിരായ ആരോപണം നിയമപരമായി നിലനില്‍ക്കില്ലെന്ന് ജില്ലാ സെഷന്‍സ് കോടതിയും ഹൈക്കോടതിയും നിലപാടെടുത്തത് തിരിച്ചടിയായി.

2018 ഫെബ്രുവരി 12 ന് രാത്രിയിലാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ 17 പേരാണ് വിചാരണ നേരിടുന്നത്. സംഭവത്തിന് ശേഷം എട്ട് വര്‍ഷത്തോളം നീണ്ട നിയമനടപടികള്‍ക്കൊടുവില്‍ കഴിഞ്ഞ മെയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതുവരെ മൂന്ന് സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയായത്. ജഡ്ജിക്കെതിരേ ആരോപണം ഉന്നയിച്ച് കോടതിയില്‍ ഹാജരാകാതിരുന്ന പ്രതികളുടെ ജാമ്യം വിചാരണക്കോടതി നേരത്തെ റദ്ദാക്കിയിരുന്നുവെങ്കിലും ഹൈക്കോടതി ആ ഉത്തരവ് റദ്ദാക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പത്മനാഭനാണ് ഹാജരാകുന്നത്.

Content Highlights:
The trial for the Edayannur Shuhaib murder case will resume on October 7 at the Thalassery Third Additional Sessions Court. The High Court previously dismissed the petition filed by the accused, including Akash Thellikkery, requesting a court transfer. The murder occurred in February 2018.