Home rss business malayalam അടൂർ പ്രകാശിന്റെ പരാതി വ്യക്തിപരമായ അഭിപ്രായമെന്ന് ദീപാ ദാസ്‌മുന്‍ഷി

അടൂർ പ്രകാശിന്റെ പരാതി വ്യക്തിപരമായ അഭിപ്രായമെന്ന് ദീപാ ദാസ്‌മുന്‍ഷി

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും തമ്മിലുള്ള ഭിന്നതയിൽ തനിക്ക് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്‌മുന്‍ഷി. അടൂർ പ്രകാശ് ഉന്നയിച്ച കാര്യങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. പാർട്ടിയിൽ പ്രശ്‌നങ്ങളില്ലെന്നും യുഡിഎഫ് സർക്കാർ പുതിയ ആശയങ്ങൾ നടപ്പാക്കുന്നുണ്ടെന്നും ദീപാ ദാസ്‌മുന്‍ഷി വ്യക്തമാക്കി.

അടൂർ പ്രകാശ് എഐസിസി അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയ്ക്ക് പരാതി നൽകിയോ എന്ന കാര്യം അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചു. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം യുഡിഎഫിന്റെ നേതൃത്വത്തിലാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. നാളെ ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം കേന്ദ്ര വൈദ്യുതി മന്ത്രിയെ കാണുമെന്നും അദ്ദേഹം അറിയിച്ചു.