Source :- SIRAJLIVE NEWS
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ അതിതീവ്ര മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളില്‍ ഇന്ന് ചുവപ്പ് ജാഗ്രതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ചും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ മഞ്ഞയും ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടായേക്കുമെന്നാണ് കരുതുന്നതെന്നും അതിതീവ്ര മഴ അപകടങ്ങള്ക്കിടയാക്കാമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടേക്കും.
മഴ തുടര്‍ന്നാല്‍ മണ്ണിടിച്ചിലും ഉരുള്പൊട്ടലുമുണ്ടായേക്കാം. ഇത്തരം കാര്യങ്ങള്‍ മുന്‍നിര്‍ത്തി പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
Content Highlights:The India Meteorological Department issued a red alert for Malappuram, Kozhikode, and Wayanad due to extremely heavy rain forecasts. Disaster management authorities warning of severe flash floods and landslides urged high vigilance. Public safety measures remain strictly active across affected areas.



