Home rss national malayalam പുതിയ വാർത്ത അഭയാര്‍ഥി ബോട്ട് മറിഞ്ഞ് 15 കുട്ടികളടക്കം 139 പേര്‍ മരിച്ചു

അഭയാര്‍ഥി ബോട്ട് മറിഞ്ഞ് 15 കുട്ടികളടക്കം 139 പേര്‍ മരിച്ചു

6
0

Source :- SIRAJLIVE NEWS

ജിബൂട്ടി സിറ്റി | കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടി തീരത്ത് അഭയാര്‍ഥി ബോട്ട് മറിഞ്ഞ് 15 കുട്ടികളടക്കം 139 പേര്‍ മരിച്ചു. 84 പേരെ അപകടത്തില്‍ കാണാതായി. അര്‍ധരാത്രിയോടെ ഒബോക് നഗരത്തിന് സമീപത്തായാണ് അപകടം. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍നിന്ന് യെമനിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ടവരെല്ലാം എത്യോപ്യന്‍ സ്വദേശികളാണെന്ന് അന്താരാഷ്ട്ര കുടിയേറ്റ സംഘടന(ഐ ഒ എം) അറിയിച്ചു.

ഏകദേശം 305-ഓളം യാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നതായാണ് ഐ ഒ എം) പറയുന്നത്. 15 കുട്ടികളടക്കം 139 പേരുടെ മരണം സംഘടന സ്ഥിരീകരിച്ചു. എണ്‍പതോളം പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ബാബ് അല്‍-മന്ദെബ് കടലിടുക്ക് വഴി യെമനിലേക്കും അവിടെനിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും കുടിയേറാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത്.

ദാരിദ്ര്യവും പട്ടിണിയും അരക്ഷിതാവസ്ഥയും കാരണം മെച്ചെപ്പെട്ട സാമ്പത്തികസ്ഥിതി തേടിയാണ് പലരും അപകടംനിറഞ്ഞ ഈ വഴിയിലൂടെ യെമനിലേക്കും തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും കുടിയേറാന്‍ ശ്രമിക്കുന്നതെന്നും അന്താരാഷ്ട്ര കുടിയേറ്റ സംഘടന പറഞ്ഞു.

Content Highlights:
A migrant boat carrying around 305 Ethiopian nationals capsized off the coast of Djibouti near Obock. The tragedy resulted in 139 deaths, including 15 children, while over 80 individuals remain missing. The International Organization for Migration reported that the victims were attempting to cross into Yemen.