Home rss national malayalam പുതിയ വാർത്ത അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി അന്താരാഷ്ട്ര സമ്മേളനത്തില്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ അതിഥി

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി അന്താരാഷ്ട്ര സമ്മേളനത്തില്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ അതിഥി

5
0

Source :- SIRAJLIVE NEWS

അലിഗഡ് | അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ (എ എം യു) നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി അതിഥിയായി പങ്കെടുക്കും.
ഇന്ത്യയിലെ മുസ്ലിംകളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അവസ്ഥ, നേരിടുന്ന വെല്ലുവിളികള്‍, ലഭ്യമായ അവസരങ്ങള്‍, നയപരമായ ശുപാര്‍ശകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായാണ് സെപ്റ്റംബര്‍ 26, 27 തിയതികളില്‍ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്.

സെന്റര്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് മുസ്ലിംസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പ്രമേയം ”ഇന്ത്യയിലെ മുസ്ലിംകളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അവസ്ഥ: വെല്ലുവിളികളും അവസരങ്ങളും നയപരമായ ശുപാര്‍ശകളും” എന്നതാണ്. സെപ്റ്റംബര്‍ 25ന് വൈകുന്നേരം ഏഴ് മുതല്‍ രാത്രി പത്ത് വരെ നടക്കുന്ന ദിക്‌റേ ഔസുല്‍ വറാ പരിപാടിയിലും ഖലീല്‍ തങ്ങള്‍ മുഖ്യാതിഥിയായിരിക്കും.

സെപ്റ്റംബര്‍ 26ന് രാവിലെ ആറു മുതല്‍ ഏഴു വരെ മഅദിന്‍ ഡല്‍ഹി അലുംനി മീറ്റില്‍ പങ്കെടുക്കുന്ന അദ്ദേഹം രാവിലെ ഒമ്പത് മുതല്‍ പത്ത് വരെ ബറകാത്ത് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സന്ദര്‍ശിക്കും. തുടര്‍ന്ന് അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ”കേരളത്തിലെ സമന്വയ വിദ്യാഭ്യാസത്തിന്റെ വിജയകരമായ മാതൃകയും ഉലമാ ആക്ടിവിസത്തിന്റെ പങ്കും” എന്ന വിഷയത്തില്‍ ഖലീല്‍ തങ്ങള്‍ പഠനാധിഷ്ഠിത പ്രഭാഷണം നടത്തും. കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റം, മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ സമന്വയം, ഉലമാക്കളുടെ സാമൂഹിക ഇടപെടല്‍ തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം അവതരിപ്പിക്കും.

വൈസ് ചാന്‍സലര്‍ പ്രൊഫ. നൈമ ഖാതൂന്‍ പരിപാടിയുടെ രക്ഷാധികാരിയാണ്. സമ്മേളനത്തില്‍ ഹരിയാന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മനോജ് യാദവ്, പ്രൊഫ. അമിതാഭ് കുന്ദു, എ എം യു മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. മുഹമ്മദ് ഗുല്‍റേസ് , പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. മുഹമ്മദ് ഗുല്‍റേസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജി ഡയറക്ടര്‍ പ്രൊഫ. കെ എം ബഹാറുല്‍ ഇസ്ലാം, ഷഹീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. അബ്ദുല്‍ ഖദീര്‍, ഉമീദ് ഗ്ലോബല്‍ സ്‌കൂള്‍ സ്ഥാപകന്‍ സമീര്‍ സിദ്ദീഖി, വാലി റഹ്മാനി തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും സാമൂഹിക പ്രവര്‍ത്തകരും വിവിധ സെഷനുകളില്‍ വിഷയാവതരണങ്ങളും പ്രഭാഷണങ്ങളും നടത്തും.

അമേരിക്കയില്‍ നിന്നുള്ള ജീവകാരുണ്യ പ്രവര്‍ത്തകരായ നവീദ് സയ്യിദ്, അക്രം സയ്യിദ്, അസ്ഹര്‍ അസീസ്, മുന്‍ ഐ ആര്‍ എസ് ഉദ്യോഗസ്ഥന്‍ മിധത്തുല്ല ഖാന്‍ ഷെര്‍വാണി, പ്രൊഫ. അബ്ദുല്‍ റഹീം പി വിജാപ്പൂര്‍, പ്രൊഫ. റാണുവ ജെയിന്‍, അന്‍വര്‍ ഹുസൈന്‍, ഡോ. ഫഹീം ഉസ്മാന്‍ സിദ്ദീഖി, ഷെയ്ഖ് അബ്ദുല്‍ ഗനി അതീഫ് മിയാന്‍ ഖാദ്രി തുടങ്ങിയവര്‍ വിവിധ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

Content Highlights:
Sayyid Ibraheemul Khaleel Al Bukhari will attend an international conference at Aligarh Muslim University on September 26 and 27. The event focuses on the educational and economic status of Indian Muslims, where he will present a paper on Kerala’s successful integrated education model. Vice Chancellor Prof Naima Khatoon serves as patron alongside prominent global scholars and experts.