Home rss national malayalam പുതിയ വാർത്ത അഴീക്കോട് മദ്യലഹരിയില്‍ എഎസ്ഐ ഓടിച്ച കാറിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്; സസ്പെന്‍ഷന്‍

അഴീക്കോട് മദ്യലഹരിയില്‍ എഎസ്ഐ ഓടിച്ച കാറിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്; സസ്പെന്‍ഷന്‍

6
0

Source :- SIRAJLIVE NEWS

കണ്ണൂര്‍|കണ്ണൂര്‍ അഴീക്കോട് മദ്യലഹരിയില്‍ എഎസ്ഐ ഓടിച്ച കാറിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. അഴീക്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ രജിത്ത് ഓടിച്ച വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് എഎസ്ഐയെ സസ്പെന്‍ഡ് ചെയ്തു.

പന്ന്യന്നൂര്‍ സ്വദേശിനിയായ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിനി സ്വാതി, ഹോട്ടല്‍ ജീവനക്കാരായ ഹവാസ് അലി, റോക്കി ബുള്‍ എന്നിവരെയാണ് മദ്യലഹരിയില്‍ നിയന്ത്രണംവിട്ട എഎസ്ഐയുടെ കാര്‍ ഇടിച്ചത്. ഇവര്‍ റോഡരികിലൂടെ നടന്നു പോകുകയായിരുന്നു. മൂന്നു പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തിന് പിന്നാലെ നാട്ടുകാര്‍ കാര്‍ തടഞ്ഞുനിര്‍ത്തി. എഎസ്ഐ മദ്യപിച്ച് വാഹനം ഓടിച്ചതാണെന്ന് നാട്ടുകാര്‍ മനസ്സിലാക്കുകയും ചെയ്തു. താന്‍ എഎസ്ഐ ആണെന്ന് പറഞ്ഞ് ഇയാള്‍ നാട്ടുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയതിന്റെ ഭാഗമായാണ് രജിത്തിനെ സസ്പെന്‍ഡ് ചെയ്തത്.

Content Highlights:
A suspended Assistant Sub-Inspector in Kannur critically injured three pedestrians after driving under the influence in Azhikode. The victims, including a hotel management student, are undergoing treatment at a private hospital. Special Branch launched an investigation leading to the suspension.